തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുപോലും സർക്കാറിൽ നിന്ന് സാമാന്യ നീതി ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഡിഫറൻറ്ലി ഏബിൾഡ് പീപ്ൾസ് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച സമരപ്പകൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറുമാസമായ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക, സാമൂഹിക ക്ഷേമ പെൻഷനിൽനിന്ന് ഭിന്നശേഷി പെൻഷൻ വേർതിരിച്ച് ആർ.പി.ഡബ്ല്യു.ഡി ആക്ട് പ്രകാരം പെൻഷൻ പുതുതായി ആവിഷ്കരിക്കുക, 2004 മുതൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുക, എൻഡോസൾഫാൻ ബാധിതരുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയൽ, ലീഗ് ജില്ല പ്രസിഡന്റ് ബീമാപള്ളി റഷീദ്, കണിയാപുരം ഹാലിം, ബഷീർ കൈനാടൻ, സി.കെ. നാസർ, അഷറഫ് മീനങ്ങാടി, യൂനുസ് വയനാട്, ഫിറോസ് വെഞ്ഞാറമൂട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.