തിരുവനന്തപുരം: ഫുട്ബാള്‍ വിസ്മയം ഐ.എം. വിജയെൻറ കിക്ക് ഓഫില്‍ പന്തുരുണ്ടപ്പോള്‍ കളിക്കാന്‍ കൂടിയത് ഡിഫറൻറ് ആര്‍ട് സെൻററിലെ ഭിന്നശേഷിക്കുട്ടികള്‍. ഐ.എം. വിജയന് ഗോളിയായി നിന്ന ഗോള്‍ പോസ്റ്റിലേക്ക് അപര്‍ണയും രാഹുലും അരവിന്ദുമൊക്കെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഗോളടിച്ചു.
അരമണിക്കൂറോളം കുട്ടികളോടൊപ്പം അദ്ദേഹം കളിച്ചു. മാജിക് പ്ലാനറ്റിലെ ഡിഫറൻറ് ആര്‍ട് സെൻററില്‍ ഭിന്നശേഷികുട്ടികള്‍ക്കായി ആരംഭിച്ച കളിക്കളത്തിെൻറ ഉദ്ഘാടന വേളയിലാണ് കാണികളെ ആവേശത്തിലാക്കിയ കാല്പന്തുകളി നടന്നത്.
ഈ കുട്ടികളോടൊപ്പം പന്തുകളിച്ചപ്പോള്‍ ഇതുവരെയില്ലാത്ത വല്ലാത്തൊരാനന്ദമാണ് ഉണ്ടായതെന്ന് ഐ.എം. വിജയന് പറഞ്ഞു. ഫുട്ബാള്‍ കളിയില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ ജിന്‍ ജോസഫ്, കോഓഡിനേറ്റര്‍ ദിവ്യ ടി എന്നിവരും പങ്കെടുത്തു. ഭിന്നശേഷികുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ നിരവധി കായിക പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. യോഗ, മെഡിറ്റേഷന്‍, ഔട്ട് ഡോര്‍ ഗെയിമുകള്‍, വ്യായാമ മുറകള്‍ എന്നിവ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.