തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷപട്ടികയുമായി ബന്ധപ്പെട്ട് സംസ്ഥാനനേതൃത്വത്തെ വിമർശിച്ചതിന് സസ്പെൻഷനിലായ മുൻ എം.എൽ.എ കെ. ശിവദാസൻ നായർക്കെതിരായ അച്ചടക്ക നടപടി കെ.പി.സി.സി പിൻവലിച്ചേക്കും. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് അറിയുന്നു. അതേസമയം, അദ്ദേഹത്തോടൊപ്പം അച്ചടക്കനടപടി നേരിട്ട കെ.പി.സി.സിയുടെ സംഘടനാചുമതലയുള്ള മുൻ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിനെതിരായ തീരുമാനം തൽക്കാലം പുനഃപരിശോധിക്കില്ല.
കെ.പി.സി.സി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഖേദം പ്രകടിപ്പിച്ച് ശിവദാസൻ നായർ നൽകിയ മറുപടി അംഗീകരിച്ചാണ് സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം. എന്നാൽ, ചാനൽ ചർച്ചയിൽ നടത്തിയ വിവാദ പരാമർശങ്ങൾ പിറ്റേദിവസവും ആവർത്തിച്ച അനിൽകുമാർ ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുകയാണ്.കാരണം കാണിക്കൽ നോട്ടീസിന് കെ.പി.സി.സിക്ക് നൽകിയ മറുപടിയിൽ അദ്ദേഹം ഖേദപ്രകടനവും നടത്തിയിട്ടില്ല. ഇൗ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരായ അച്ചടക്കനടപടി തൽക്കാലം തുടരാനുള്ള തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.