തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഭിന്നശേഷിക്കാരിക്ക്, ഭിന്നശേഷി കമീഷൻ ഇടപെടലിലൂടെ വീണ്ടും സർക്കാർ വകുപ്പിൽ താൽക്കാലിക ജോലി.
നന്ദിയോട് സ്വദേശിനി സുമക്കാണ് മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ പാർട്ട്ടൈം സ്വീപ്പറായി ജോലി ലഭിച്ചത്.
2019ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനെ മറ്റ് 26 പേർക്കൊപ്പമാണ് ജോലി ലഭിച്ചത്. 26 പേരിൽ ഏക ഭിന്നശേഷിക്കാരിയായിരുന്നു സുമ. അഞ്ചുമാസം കഴിഞ്ഞപ്പോൾ സർവിസിൽനിന്ന് പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച പരാതി ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചാപകേശൻ പരിശോധിക്കുകയും നടപടി ഭിന്നശേഷി അവകാശനിയമത്തിന്റെ ലംഘനമാണെന്നും കണ്ടെത്തി. തുടർന്ന് പിരിച്ചുവിടപ്പെട്ട 2019 ഒക്ടോബർ 28 മുതൽ മുൻകാലപ്രാബല്യത്തോടെ സർവിസിൽ തിരിച്ചെടുക്കണമെന്ന് ഉത്തരവിട്ടു.
മൃഗസംരക്ഷണ വകുപ്പും തുടർ നടപടികൾ സ്വീരിച്ചതിന്റെ അടിസ്ഥാനത്തിൽ 2022 ഫെബ്രുവരി ഏഴുമുതൽ സുമ ജോലിയിൽ പുനഃപ്രവേശനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.