തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ആരംഭിക്കും. ആറ്റിങ്ങൽ, തിരുവനന്തപുരം പാർലമെന്റ് മണ്ഡലങ്ങളിലായുള്ള 14 നിയോജക മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളിൽ അതത് നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഒാഫിസർ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.
ഓരോ നിയോജക മണ്ഡലങ്ങൾക്കുവേണ്ടിയും സജ്ജീകരിച്ചിരിക്കുന്ന വിതരണ ഡെസ്ക്കുകൾ വഴിയാണ് വിതരണം. പോളിങ് സാധനങ്ങൾ കൊണ്ടുപോകുന്നതിനായി 695 വാഹനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ വാഹനത്തിലും സായുധ പൊലീസ് ഉദ്യോഗസ്ഥനെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.
പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണകേന്ദ്രങ്ങളിൽ കുടുംബശ്രീ ഫുഡ് കോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. വിതരണകേന്ദ്രങ്ങളിൽ പൂർണമായും ഹരിത പ്രോട്ടോകോൾ നടപ്പാക്കും. പോളിങ് ഉദ്യോഗസ്ഥരുടെ സഹായത്തിനായി 248 സെക്ടർ ഒാഫിസർമാരുടെ സേവനവും ലഭ്യമാക്കിയതായി ജില്ല തെരഞ്ഞെടുപ്പ് ഒാഫിസർ അറിയിച്ചു.
ജില്ലയിൽ 14 വിതരണ കേന്ദ്രങ്ങളാണുള്ളത്. എസ്.എൻ കോളജ് (വർക്കല), ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ(ആറ്റിങ്ങൽ), ഗവ. കോളജ് ആറ്റിങ്ങൽ(ചിറയിൻകീഴ്), നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ (നെടുമങ്ങാട്), ശ്രീ നാരായണവിലാസം ഹയർ സെക്കൻഡറി സ്കൂൾ ആനാട് (വാമനപുരം), ലയോള ഐ.സി.എസ്.ഇ സ്കൂൾ, സൗത്ത് ബ്ലോക്ക് ശ്രീകാര്യം (കഴക്കൂട്ടം), പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (വട്ടിയൂർക്കാവ്).
മണക്കാട് ജി.എച്ച്.എസ്.എസ് (തിരുവനന്തപുരം), ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കോട്ടൺഹിൽ (നേമം), ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, മഞ്ച(അരുവിക്കര), ജി.വി.എച്ച്.എസ്.എസ് (പാറശ്ശാല), ക്രിസ്ത്യൻ കോളജ് (കാട്ടാക്കട), ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, നെയ്യാറ്റിൻകര(കോവളം), ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, നെയ്യാറ്റിൻകര (നെയ്യാറ്റിൻകര) എന്നിവിടങ്ങളിലാണ് വിതരണകേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.