യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഡോ. ​ശ​ശി​ത​രൂ​ർ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ന​ട​ത്തി​യ

മൂ​ന്നാം​ഘ​ട്ട പ​ര്യ​ട​ന​ത്തി​ൽ നി​ന്ന്

വോട്ടോട്ടം അവസാന ദിനങ്ങളിലേക്ക്...

തി​രു​വ​ന​ന്ത​പു​രം: പ​ര​സ്യ​പ്ര​ചാ​ര​ണം തീ​രാ​ൻ 48 മ​ണി​ക്കൂ​ർ മാ​ത്രം ശേ​ഷി​ക്കേ വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന റൗ​ണ്ട് നെ​ട്ടോ​ട്ട​ത്തി​ലാ​ണ്​ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ സ്​​ഥാ​നാ​ർ​ഥി​ക​ൾ.

കൂ​ട്ടി​യും കി​ഴി​ച്ചും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ത​ല​നാ​രി​ഴ കീ​റി​യു​മു​ള്ള ഗ​വേ​ഷ​ണ​വു​മെ​ല്ലാം ഒ​രു ഭാ​ഗ​ത്ത്​ ന​ട​ക്കു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത്​ ആ​ടി നി​ൽ​ക്കു​ന്ന​ വോ​ട്ടു​ക​ൾ ഒ​പ്പം കൂ​ട്ടാ​നു​ള്ള തി​ര​ക്കി​ട്ട പ​രി​ശ്ര​മ​ങ്ങ​ളി​ലാ​ണ്​ മു​ന്ന​ണി​ക​ളും അ​ണി​ക​ളും. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നു​ള്ള പ​ര്യ​ട​ന​ത്തി​നൊ​പ്പം പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളു​മെ​ത്തി​യ​തോ​ടെ ആ​വേ​ശ​ത്തി​ലാ​ണ്​ പാ​ർ​ട്ടി​ക​ളെ​ല്ലാം.

എ​തി​രാ​ളി​യോ​ട് മാ​ത്ര​മ​ല്ല സ​മ​യ​ത്തോ​ട്​ കൂ​ടി​യാ​ണ്​ ഇ​നി​യു​ള്ള മ​ത്സ​രം. താ​ര പ്ര​ചാ​ര​ക​ർ​ക്കൊ​പ്പം റോ​ഡ് ഷോ​ക​ളു​മാ​യി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. നേ​രി​ട്ടു​മാ​ത്ര​മ​ല്ല, ഇ​ര​ട്ട​പ്ര​ഹ​ര​മു​ള്ള പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും വാ​യ​ട​പ്പ​ൻ മ​റു​പ​ടി​ക​ളു​മെ​ല്ലാ​മാ​യി തെ​രു​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ടി​നെ​ക്കാ​ൾ പ​തി​ൻ​മ​ട​ങ്ങ്​ രാ​ഷ്​​ട്രീ​യ​ച്ചൂ​ടി​ൽ തി​ള​ച്ചു​മ​റി​യു​ക​യാ​ണ്​ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ സ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ.

സി.​എ.​എ​യും മ​ണി​പ്പൂ​രും മു​ത​ൽ മ​ണ്ഡ​ല​വി​ക​സ​ന​വും സ്വ​ത്തു​വി​വ​ര​വും വി​ഴി​ഞ്ഞ​വും ദേ​ശീ​യ രാ​ഷ്​​​ട്രീ​യാ​വും ഫ​ല​സ്തീ​നും വ​രെ ച​ർ​ച്ച​യാ​യ മ​ണ്ഡ​ല​ത്തി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ്​ അ​വ​സാ​ന മ​ണി​ക്കൂ​റി​ലും.

മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രും പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നി​ലൂ​ടെ മ​ണ്ഡ​ലം തി​രി​കെ പി​ടി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി​യും അ​ട്ടി​മ​റി വി​ജ​യ​ത്തി​ന്​ എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി രാ​ജീ​വ്​ ച​​ന്ദ്ര​ശേ​ഖ​റും ക​ടു​ത്ത പോ​രി​ലാ​ണ്. സാ​മു​ദാ​യി സ​മ​വാ​ക്യ​ങ്ങ​ളും അ​ടി​യൊ​ഴു​ക്കു​ക​ളും നി​ർ​ണ​യാ​ക​മാ​കു​ന്ന മ​ണ്ഡ​ല​ത്തി​ലെ ആ​വ​സാ​ന നി​മി​ഷ​വും കാ​ര്യ​മാ​യി വി​യ​ർ​പ്പൊ​ഴു​ക്കു​ക​യാ​ണ്​ മു​ന്ന​ണി​ക​ൾ.

ഹൃ​ദ​യ​ച്ചു​വ​രി​ൽ പേ​രെ​ഴു​താ​ൻ...

നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​തി​ന് മു​ന്നി​ൽ​നി​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​ർ പ​ര്യ​ട​ന​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച​ത്. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​രി​യാ​പു​രം ശ്രീ​കു​മാ​റാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ. തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി ഭാ​ഗ​ത്തെ വി​വി​ധ സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ത​രൂ​രെ​ത്തി. കു​ട്ടി​ക​ളു​ടെ ഒ​രു വ​ൻ കൂ​ട്ടം ത​ന്നെ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി ആ​ക്കി​യ ശേ​ഷം കു​ള​ത്തൂ​ർ, കാ​രോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി തി​രി​ച്ചു. പൊ​ഴി​യൂ​ർ ക്ഷേ​ത്ര ന​ട​യി​ൽ​നി​ന്ന് കാ​ന്ത​പു​രം ന​ജീ​ബ് എം.​എ​ൽ.​എ പ​ര്യ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.​കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം ഊ​ര​മ്പി​ൽ​നി​ന്നാ​ണ്​ തു​ട​ങ്ങി​യ​ത്. കു​ട്ടി​ക​ളു​ടെ നൃ​ത്ത​സം​ഘ​വും ഇ​വി​ടെ അ​ണി​നി​ര​ന്നി​രു​ന്നു. ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശ​ശി ത​രൂ​ർ നൃ​ത്ത​സം​ഘ​ത്തോ​ടൊ​പ്പം ചേ​രു​ക​യും ചു​വ​ട് വെ​ക്കു​ക​യും ചെ​യ്തു.

പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ലു​ലു മാ​ളി​ൽ ന​ട​ന്ന പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സി​നി​മാ​താ​രം പ്ര​കാ​ശ് രാ​ജി​നൊ​പ്പം പ​ങ്കെ​ടു​ത്തു. ത​രൂ​ർ രാ​ഷ്ട്രീ​യം പ​റ​യാ​ത്ത ഒ​രു പ​രി​പാ​ടി​യാ​യി​രു​ന്നു അ​ത്. യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രി​നെ പി​ന്തു​ണ​ച്ച്​ തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​​ത്ര​താ​രം പ്ര​കാ​ശ്​ രാ​ജ്​ തി​ങ്ക​ളാ​ഴ്ച രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സ്​​നേ​ഹ സ്വീ​ക​ര​ണ​വു​മാ​യി ഓ​ട്ടോ​​ത്തൊ​ഴി​ലാ​ളി​ക​ൾ

ഇ​ട​തു സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്​ ത​മ്പാ​നൂ​രി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​​​ക​ൾ സ്​​നേ​ഹ സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​താ​ണ്​ തി​ങ്ക​ളാ​ഴ്ച​യി​ലെ ഇ​ട​തു പ്ര​ചാ​ര​ണ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കി​യ​ത്. സ്വീ​ക​ര​ണ​ത്തി​ന് ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നെ തൊ​ഴി​ലാ​ളി​ക​ൾ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. സ്ഥാ​നാ​ർ​ഥി​യെ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ എ​ത്തി​ച്ച് സ്വീ​ക​ര​ണം ന​ൽ​കാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്.

എ​ന്നാ​ൽ, പ​ര്യ​ട​ന​ത്തി​ര​ക്കു​കാ​ര​ണം വൈ​കി​യ​താ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ത​ല​സ്ഥാ​ന​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഹൃ​ദ​യ​ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് സ്ഥാ​നാ​ർ​ഥി​യും. ‘ന​ഗ​ര​ത്തി​ൽ ത​ന്‍റെ പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗം ഓ​ട്ടോ​റി​ക്ഷ​യാ​ണ്. തൊ​ഴി​ലാ​ളി​ക​ളി​ൽ പ​ല​രു​മാ​യും ന​ല്ല സൗ​ഹൃ​ദ​മാ​ണു​ള്ള​ത്.

അ​വ​ർ ന​ൽ​കി​യ സ്വീ​ക​ര​ണം വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ’​ന്നും പ​ന്ന്യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി അ​വ​ർ​ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ത്ത് ചാ​യ​യും കു​ടി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.

രാ​വി​ലെ ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ടെ​ക്കി​ക​ൾ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി​യ സ്ഥാ​നാ​ർ​ത്ഥി ഐ.​ടി മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ലും പ​ന്ന്യ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വൈ​കീ​ട്ട് പൊ​ഴി​യൂ​രി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലാ​യി​രു​ന്നു പ​ര്യ​ട​നം.

പ​ര്യ​ട​ന​വും റോ​ഡ്​​ഷോ​യും

പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രെ​യും കൂ​ടെ നി​റു​ത്തി പ​രാ​മ​വ​ധി വോ​ട്ട് നേ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ്​ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ. തി​രു​വ​ന​ന്ത​പു​ര​ത്തി​നാ​യി ത​യാ​റാ​ക്കി​യ സ​മ​ഗ്ര വി​ക​സ​ന രേ​ഖ മു​ൻ നി​ർ​ത്തി​യാ​ണ് രാ​ജീ​വ് അ​വ​സാ​ന ഘ​ട്ട പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന​ത്. തീ​ര​ദേ​ശ മേ​ഖ​ല​ക്ക് പ്ര​ത്യേ​ക ഊ​ന്ന​ലും പ​രി​ഗ​ണ​ന​യും ന​ൽ​കു​ന്ന ഈ ​പ്ര​ക​ട​ന പ​ത്രി​ക വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ള​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​വെ​ള്ള​റ​ട മ​ണ്ഡ​ല​ത്തി​ലെ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ മു​ള്ള​ല​വി​ൻ​മൂ​ടി​ൽ നി​ന്നാ​രം​ഭി​ച്ചു. അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ശൂ​ര​വ​കാ​ണി, മൈ​ല​ക്ക​ര, തേ​വ​ൻ​ക്കോ​ട്, ക​ള്ളി​ക്കാ​ട്, നെ​യ്യാ​ർ ഡാം ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി സ്വീ​ക​ര​ണ​മൊ​രു​ക്കി​യി​രു​ന്നു.

മ​ണ്ഡ​പ​ത്തി​ൻ​ക​ട​വി​ൽ ഉ​ച്ച ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, കീ​ഴാ​റൂ​ർ, ആ​ര്യ​ൻ​ങ്കോ​ട്, മൈ​ല​ച്ച​ൽ, ചെ​മ്പൂ​ര്, ഡാ​ലും​മു​ഖം, കൃ​ഷ്ണ​പു​രം പ​ന​ച്ച​മൂ​ട്,പ​ന്നി​മ​ല, ആ​ന​പ്പാ​റ, കോ​വി​ലൂ​ർ, കി​ളി​യൂ​ർ എ​ന്നി​വ​ങ്ങ​ളി​ലൂ​ടെ ബൈ​ക്ക് റാ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു പ​ര്യ​ട​നം. രാ​ത്രി വൈ​കി വെ​ള്ള​റ​ട ജ​ങ്ഷ​നി​ലെ​ത്തി പ​ര്യ​ട​നം സ​മാ​പി​ച്ചു.

മാ​റി​മ​റി​യു​ന്ന മ​ണ്ഡ​ല​കാ​ര്യം

ക​ഴ​ക്കൂ​ട്ടം, പാ​റ​ശ്ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര, വ​ട്ടി​യൂ​ർ​ക്കാ​വ്, തി​രു​വ​ന​ന്ത​പു​രം, കോ​വ​ളം, നേ​മം എ​ന്നി​ങ്ങ​നെ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണ്​ തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 2019ലെ ​​ലോ​ക്സ​ഭ തെ​​ര​​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന്​ 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കെ​ത്തു​മ്പോ​ഴേ​ക്കും വോ​ട്ടു​വി​ഹി​ത​വും ഭൂ​രി​പ​ക്ഷ​വു​മെ​ല്ലാം മാ​റി​മ​റി​ഞ്ഞി​രു​ന്നു.

2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മം ഒ​ഴി​കെ​യു​ള്ള നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങി​ലെ​ല്ലാം യു.​ഡി.​എ​ഫി​നാ​യി​രു​ന്നു നേ​ട്ട​വ​വും ഭൂ​രി​പ​ക്ഷ​വും. നേ​മ​ത്ത്​ ബി.​ജെ.​പി​യും. എ​ൽ.​ഡി.​എ​ഫി​ന്​ എ​വി​ടെ​യും ഭൂ​രി​പ​ക്ഷ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, 2021ലേ​ക്ക്​ എ​ത്തു​മ്പോ​ഴേ​ക്കും ഏ​ഴി​ൽ ആ​റും എ​ൽ.​ഡി.​എ​ഫി​നൊ​പ്പം. ഒ​രി​ട​ത്ത്​ യു.​ഡി.​എ​ഫും ബി.​ജെ.​പി​ക്ക്​ പൂ​ജ്യ​വും.

Tags:    
News Summary - Election campaign to last days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.