മണ്ണന്തല: നിര്‍മാണത്തിനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് രണ്ടും മൂന്നും നാലും പ്രതികളെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു.
ആനാട് വേട്ടമ്പള്ളി വേങ്ങവിള മേലെ നെട്ടറ കുഴിവിളാകത്ത് വീട്ടില്‍ അഖിലേഷ് (22), വട്ടപ്പാറ വേങ്കോട് ദേവീക്ഷേത്രത്തിനുസമീപം പ്രശാന്ത് നഗര്‍ രോഹിണി വീട്ടില്‍ കിരണ്‍ (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലാം പ്രതിയെ പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് ആന്‍ഡ് ജുവനൈല്‍ ജസ്റ്റിസ് മുമ്പാകെ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
ഒന്നാം പ്രതി സ്ഫോടനത്തിൽ കൈപ്പത്തികള്‍ക്ക് പരിക്കേറ്റ് ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച വൈകീട്ട് 3.45 ഓടെയാണ് മണ്ണന്തല നെടുമണ്വാര്ഡിലുള്ള മുക്കോല ഹൊറൈസണ്‍ പാര്ക്കിനുസമീപത്തുള്ള ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് നാടന്‍ ബോംബ് പൊട്ടിത്തെറിച്ചത്. ഒന്നാം പ്രതിയായ 17 കാരന്റെ ഇരുകൈപ്പത്തികളും സ്ഫോടനത്തില്‍ അറ്റുപോയിരുന്നു. നിസ്സാര പരിക്കേറ്റ മറ്റ് മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് ഗുണ്ടാസംഘങ്ങളുമായും മോഷണക്കേസുകളിലും ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പ് പ്രതികളുടെ വീടുകളില്‍ ബൈക്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് രാത്രിയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നതായും ഇതിന്റെ വിരോധത്തിൽ പൊലീസിനെ ആക്രമിക്കാന്‍ പ്രതികള്‍ നാടന്‍ ബോംബ് നിര്മിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.