ചാലയിലെ തീപിടിത്തം; 25 ലക്ഷം രൂപയുടെ നഷ്​ടമെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം: ചാല കമ്പോളത്തിലെ കളിപ്പാട്ടക്കടക്ക് തീപിടിച്ച സംഭവത്തിൽ 25 ലക്ഷം രൂപയുടെ നാശനഷ്​ടമെന്ന് പ്രാഥമിക കണക്ക്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് പത്മനാഭ തിയറ്ററിന് സമീപത്തെ രാജസ്ഥാൻ സ്വദേശിയുടെ മഹാദേവ ടോയിസ് സെൻററിന് തീപിടിച്ചത്.തുടർന്ന് അഗ്​നിശമന രക്ഷാസേനയുടെ രണ്ടരമണിക്കൂറത്തെ പ്രയത്​നഫലമായാണ് കൂടുതൽ വ്യാപാരസ്ഥാപനങ്ങളിലേക്ക് തീപടരാതെ സംരക്ഷിക്കാനായത്.

ലോക്ഡൗണിനെതുടർന്ന് കഴിഞ്ഞവർഷം സ്ഥാപനയുടമ രാജസ്ഥാനിലേക്ക് മടങ്ങിയിരുന്നു. ഇദ്ദേഹത്തിെൻറ രണ്ട് തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്.

രണ്ടാമതും സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ 24 ദിവസമായി സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കടയിലേക്ക് വന്ന ലോഡ് ഇറക്കുന്നതിനായി തൊഴിലാളികളിലൊരാൾ ഇവിടെ എത്തിയിരുന്നതായി വ്യാപാരികൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ സ്ഥാപനത്തിന് ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിെൻറ മുകളിൽ ഇരുമ്പ് ഷീറ്റുകൾ മറച്ചുകൊണ്ടാണ് കട പ്രവർത്തിച്ചത്. ഇത് അനധികൃതമാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോർപറേഷൻ സെക്രട്ടറിയോട് കലക്ടർ നവജ്യോത് ഖോസ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ഫോറൻസിക് വിഭാഗം സംഭവസ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. സയൻറിഫിക് ഓഫിസർ വിനീതി‍െൻറ നേതൃത്വത്തിലായിരുന്നു രണ്ടരമണിക്കൂർ നീണ്ട പരിശോധ. ഫോറൻസിക് റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ തീപിടിത്തത്തിെൻറ കാരണങ്ങൾ കണ്ടെത്താൻ പൊലീസിന് സാധിക്കൂ.

അതേസമയം മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടരാതെ സംരക്ഷിച്ച ഫയർഫോഴ്സ് അംഗങ്ങളെ ഇന്നലെ വ്യാപാരി വ്യവസായി ഏകോപനസമിതി ചാല യൂനിറ്റിെൻറ നേതൃത്വത്തിൽ ആദരിച്ചു.

Tags:    
News Summary - Fire; Preliminary estimates put the loss at Rs 25 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.