വെള്ളറട: പനച്ചമൂട് ചന്തയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാൽ മത്സ്യ ലോറികൾ മാര്‍ക്കറ്റിനുള്ളില്‍ കയറാന്‍ കഴിയുന്നില്ല. നൂറുകണക്കിന് ലോറികള്‍ പനച്ചമൂട്ടില്‍ നടുറോഡില്‍ നിർത്തിയാണ് മീൻ ഇറക്കുന്നത്. ഇതോടെ പാറശ്ശാല - വെള്ളറട റോഡില്‍ പുലര്‍ച്ച വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നില്ല. മാര്‍ക്കറ്റിനുള്ളില്‍ മത്സ്യ ലോറിക്ക് കയറാന്‍ കഴിയാത്ത വിധത്തിലാണ് പച്ചക്കറി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നടക്കുന്നത്.
മീൻ ലോറികളില്‍നിന്ന് ഒഴുകുന്ന മലിനജലം റോഡില്‍ കെട്ടിനിന്ന് ദുര്‍ഗന്ധവുമുണ്ട്. മത്സ്യ ലോറികള്‍ സുരക്ഷിതമായി നിർത്തി മത്സ്യം ഇറക്കുന്നതിനുള്ള ക്രമീകരണം പഞ്ചായത്ത് അധികൃതര്‍ ഒരുക്കാത്തതാണ് പനച്ചമൂട്ടില്‍ യാത്രക്കാര്‍ക്ക് ദുരിതം വിതക്കാന്‍ കാരണം. മത്സ്യ വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വിൽപന കഴിഞ്ഞശേഷം സാധനങ്ങള്‍ നീക്കം ചെയ്യണമെന്ന ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ നടപടി സ്വീകരിച്ചില്ല. അടിയന്തരമായി മാര്‍ക്കറ്റില്‍ മത്സ്യം ഇറക്കുന്നതിനുള്ള ക്രമീകരണം ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പനച്ച മുട് യൂനിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.