വലിയതുറ: അന്തരീക്ഷ താപനില ഉയര്‍ന്നതോടെ മത്സ്യലഭിത്യ കുറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍. ഇതേതുടര്‍ന്ന് തീരമേഖല വറുതിലേക്ക് നീങ്ങുന്നു. എൻജിന് ഘടിപ്പിച്ച വലിയ ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ പലരും രാത്രി സെര്‍ച്ച് ലൈറ്റുകള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതാണ് തീരപ്രദേശങ്ങളില്‍നിന്ന് മത്സ്യങ്ങള്‍ ഉള്‍ക്കടലിലേക്ക് പോകാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍, കടലില്‍ മത്സ്യസമ്പത്തിന് കുറവില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
വലിയതുറ, പുവാര്‍, ശംഖുംമുഖം, വേളി ഭാഗങ്ങളില്‍നിന്ന് എൻജിന് ഘടിപ്പിച്ച വള്ളങ്ങളില്‍ പോകുന്നവരാണ് വെറുംകൈയോടെ മടങ്ങിവരുന്നത്. ചില ദിവസങ്ങളില്‍ ഇന്ധനത്തിനുപോലും വകയില്ലാതെ മടങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് തൊഴിലാളികൾ പറയുന്നു. സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സൗജന്യ റേഷന്‍ മാത്രമാണ് ഇവരുടെ കുടുംബങ്ങളുടെ ആശ്വാസം.
വലിയതുറയില്‍ മാത്രം 85 ഓളം വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോകുന്നത്. ഇതിൽ 350 ഓളം മത്സ്യത്തൊഴിലാളികളാണ് ഉപജീവനം തേടുന്നത്. ശംഖുമുഖത്തും ഇതുതന്നെയാണ് അവസ്ഥ. ഇവിടെ 45 ഓളം വളളങ്ങള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നു. തങ്ങളുടെ ദയനീയാവസ്ഥ തരണംചെയ്യാൻ സര്‍ക്കാർ ഇടപെടലുണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.