ചിറയിൻകീഴ്: അഞ്ചുതെങ്ങ് പൂത്തുറയിൽ മത്സ്യബന്ധന ഉപകരണങ്ങൾ തീയിട്ടു നശിപ്പിച്ചു. പൂത്തുറ സ്വദേശി രാജീവിന്റെ ഉടമസ്ഥതയിലുള്ള വലകളും അനുബന്ധ ഉപകരണങ്ങളുമാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിലയിരുത്തൽ. കഴിഞ്ഞ ശനിയാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് പൂത്തുറ പള്ളിക്ക് സമീപത്തെ കായലരികിൽ വലകൾ കൂട്ടിയിട്ടതിനുശേഷം തൊഴിലാളികൾ മടങ്ങി. രാത്രിയാണ് തീ പടരുന്നത് കണ്ടത്. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചു. ചിറയിൻകീഴ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.