വലിയതുറ: നാല് മാസത്തോളം വളര്‍ച്ചയുള്ള ഭ്രൂണം കുറ്റിക്കാട്ടിനുള്ളില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടത്തി. സംഭവവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന യുവതിയെ പൊലീസ് വൈദ്യപരിശോധനക്കായി തൈയ്ക്കാട് സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമികാന്വേഷണത്തില്‍ ഭ്രൂണം യുവതിയുടേതാണെന്നാണ് പൊലീസ് നല്കുന്ന വിവരം.
വെള്ളിയാഴ്ച്ച വൈകുന്നേരമാണ് വലിയതുറ കടല്‍പാലത്തിന് സമീപമുള്ള തുറമുഖ വകുപ്പിന്റെ ഗോഡൗണിന് സമീപത്ത് കാടുമൂടിയ സ്ഥലത്തേക്കേ് ചോരക്കുഞ്ഞിനെ വലിച്ചെറിയുന്നതായി പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. പൊലീസെത്തി ഭ്രൂണം ആംബുലന്‍സില്‍ മെഡിക്കൽ കോളജിലേക്ക് മാറ്റി.
പരിശോധിച്ചപ്പോള്‍ നാല് മാസത്തോളം വളര്‍ച്ചയുള്ള ഭ്രൂണമാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തുറമുഖ വകുപ്പിന്റെ ഗോഡൗണില്‍ കഴിയുന്ന 25 വയസ്സ് പ്രായമുള്ള യുവതിയാണ് ഇതിന് പിന്നിലെന്ന് സൂചന ലഭിച്ചു. ഉടൻ യുവതിയെ തൈയ്ക്കാട് ഗവ. ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കായി മാറ്റുകയായിരുന്നു.
കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായ കുടുംബങ്ങളാണ് മാസങ്ങളായി തുറമുഖ വകുപ്പിന്റെ ഗോഡൗണില്‍ കഴിയുന്നത്. നീളത്തിലുള്ള ഗോഡൗൺ പല ഭാഗങ്ങളായി തിരിച്ചാണ് കുടുംബങ്ങള്‍ക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.