തിരുവനന്തപുരം: പട്ടികജാതി ക്ഷേമകാര്യ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോർപറേഷെൻറ നേതൃത്വത്തിൽ പ്രത്യേക ആഭ്യന്തര അന്വേഷണസംഘത്തെ നിയോഗിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സലീമിെൻറ നേതൃത്വത്തിൽ ബി.ജെ.പി പാർലമെൻററി പാർട്ടി ലീഡർ എം.ആർ. ഗോപൻ, യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ പദ്മകുമാർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, നഗരസഭ സെക്രട്ടറി, അക്കൗണ്ട്സ് ഓഫിസർ എന്നിവരടങ്ങുന്ന സമിതിയാണ് ക്രമക്കേടുകൾ പരിശോധിക്കുക. 15 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
തട്ടിപ്പിൽ നഗരസഭയെ പ്രതിസ്ഥാനത്ത് നിർത്താൻ രാഷ്ട്രീയപരമായി ചിലർ ശ്രമിക്കുകയാണെന്ന് മേയർ ആരോപിച്ചു. നഗരസഭയുടെ ഓഫിസിൽ വകുപ്പിെൻറ ഒരു സെക്ഷൻ മാത്രമാണ് പ്രവർത്തിക്കുന്നത്. പ്രമോട്ടർമാരെ തെരഞ്ഞെടുത്തതിൽ മുൻ മേയർക്കെതിരായ ബി.ജെ.പി ആരോപണങ്ങളോട് മറുപടി പറയുന്നില്ല. തെറ്റ് ആര് ചെയ്താലും കണ്ടുംപിടിക്കും. ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും കോർപറേഷൻ തയാറാണെന്നും മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.