തിരുവനന്തപുരം: പാറ്റൂർ ഗുണ്ട ആക്രമണക്കേസിൽ പിടിയിലായ ഗുണ്ടാത്തലവൻ ഓംപ്രകാശിനെ തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്ന് പൊലീസ് റിമാൻഡ് ചെയ്തു. 10 ദിവസത്തെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെയാണ് റിമാൻഡ് ചെയ്തത്. കൺട്രക്ഷൻ കമ്പനിയുടമയായ നിധിൻ, സുഹൃത്തുകളായ ആദിത്യ, ജഗതി സ്വദേശി പ്രവീൺ, പൂജപ്പുര സ്വദേശി ടിന്റു ശേഖർ എന്നിവരെ ജനുവരി ഒമ്പതിന് പുലർച്ച പാറ്റൂരിനു സമീപം ഓംപ്രകാശിന്റെ നേതൃത്വത്തിൽ കാർ തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കി കോടതിയിൽ നൽകിയത്.
വ്യാജരേഖ ചമയ്ക്കൽ കുറ്റം കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗോവയിൽ ഒളിവിൽ കഴിയവെ, വ്യാജ ലൈസൻസ് നിർമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. തമിഴ്നാട്ടിൽ നിന്നാണ് വ്യാജ ലൈസൻസ് തരപ്പെടുത്തിയത്. ഒളിവിൽ കഴിയുമ്പോൾ പല ഉന്നതരെയും ഓംപ്രകാശ് ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺകാൾ വിവരങ്ങൾ സൈബർ പൊലീസ് അന്വേഷണസംഘത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.