തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കിടെ ശ്രീകണ്ഠേശ്വരത്ത് ഗുണ്ടാ ആക്രമണം. പൊങ്കാലക്കെത്തിയവര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനിടയിലാണ് മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്. ക്രിമിനല്‍ കേസുകളിലെ പ്രതിയായ ലുട്ടാപ്പി എന്ന സതീഷിനാണ് (54) വെട്ടേറ്റത്. തലക്കും കൈക്കും കാലുകള്‍ക്കും വെട്ടേറ്റ സതീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം എന്‍.എസ്.എസ് കരയോഗം ഓഫിസിന് മുന്നിലാണ് സംഭവം. വഞ്ചിയൂര്‍ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട പാല്‍ക്കുളങ്ങര സ്വദേശി വേലായുധന് എന്ന സന്തോഷിനെയും കൂട്ടാളികളായ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സതീഷിന്റെ മുന്‍ കൂട്ടാളിയായിരുന്നു സന്തോഷ്.
സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ശ്രീകണ്ഠേശ്വരത്ത് പൊങ്കാല ഇടാന്‍ എത്തിയവര്‍ക്ക് അന്നദാനത്തിന്റെ ചുമതലക്കാരനായിരുന്നു സതീഷ്. പല ക്ഷേത്രങ്ങള്‍ക്ക് സമീപത്തെയും വില്പന ശാലകളുടെ കരാറെടുത്തയാളാണ് സതീഷ്. ഇയാള്‍ക്കെതിരെയും പല സ്റ്റേഷനുകളിലും ക്രിമിനല്‍ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.