തിരുവനന്തപുരം: കോവളം ആവാടുതുറയിൽ കഞ്ചാവും വാറ്റുചാരായവും വിൽപന നടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. കോവളം ആവാടുതുറ പാലസ് ജങ്ഷനുസമീപം തുണ്ടുവിളയിൽ രതിൻ (33), ശ്രീകണ്ഠേശ്വരം കൈതമുക്ക് പനമൂട് വിളാകത്ത് ശോഭ (35) എന്നിവരെയാണ് നാർക്കോട്ടിക് സെൽ സംഘത്തിെൻറ സഹായത്തോടെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ താമസിക്കുന്ന കമലേശ്വരം ശാന്തിഗാർഡൻസിലെ വാടകവീട്ടിലെ വാറ്റുകേന്ദ്രത്തിൽനിന്ന് മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 70 ലിറ്റർ വാഷും ഒന്നരക്കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. ചാരായമുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന എട്ട് പെട്ടി ഈത്തപ്പഴവും കണ്ടെടുത്തു. നാർകോട്ടിക് സെൽ അസി. കമീഷണർ ഷീൻ തറയിലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ പൂന്തുറ പൊലീസും നാര്‍ക്കോട്ടിക് സെല്‍ സംഘവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്.
പൂന്തുറ ഇൻസ്പെക്ടർ ബി.എസ്. സജികുമാർ, എസ്.ഐമാരായ വിമൽ, രാഹുൽ, അസി. സബ് ഇൻസ്പെക്ടർമാരായ സുധീർ, ബീനാ ബീഗം, സീനിയർ സി.പി.ഒ. ബിജു എന്നിവരും സിറ്റി നാര്‍ക്കോട്ടിക് സെല്‍ ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുണ്‍, ഷിബു എന്നിവരുമടങ്ങിയ സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.