തിരുവനന്തപുരം: പൂന്തുറ മുതൽ ശംഖുംമുഖം വരെ 720 മീറ്റർ ദൂരത്തിൽ ജിയോ ട്യൂബ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. ശംഖുംമുഖം റോഡിൽ 400 മീറ്റർ ദൂരത്തിൽ ഡയഫ്രം വാൾ നിർമാണം നടക്കുകയാണ്. ടൂറിസം മേഖലയായ ശംഖുംമുഖത്ത് 700 മീറ്റർ ദൂരത്തിൽ തീര സംരക്ഷണ പദ്ധതി നടപ്പാക്കും.
അതേസയജിയോ ട്യൂബ് സംവിധാനം കടലാക്രമണം തടയുന്നതിനുള്ള ശാശ്വത സംവിധാനമല്ലെന്ന് മന്ത്രി പറഞ്ഞു. കടലാക്രമണം രൂക്ഷമായ വാച്ചാക്കൽ, കമ്പനിപ്പടി, ബസാർ, വേളാങ്കണ്ണി, ചെറിയ കടവ് എന്നീ പ്രദേശങ്ങളിൽ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള എട്ടുകോടിയുടെ അഞ്ച് പ്രവൃത്തികളാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിവരുന്നത്.
ടൗട്ടേ ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള പ്രവൃത്തി പ്രയോജനകരമായിക്കണ്ടു. ഇതിെൻറ സമീപത്തുള്ള വീടുകൾക്ക് കാര്യമായ ക്ഷതം സംഭവിച്ചതായി കണ്ടില്ല. കടൽക്ഷോഭം രൂക്ഷമാകുന്ന വേളയിൽ ജിയോ ട്യൂബുകൾക്ക് സ്ഥാനഭ്രംശം വന്നതായും അവ കടലിലേക്ക് താഴ്ന്നു പോകുന്നതായി കാണപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.