മംഗലപുരം: ജനുവരി 15ന് തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഒരുക്കങ്ങള്‍ മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, കെ.എസ്.ഐ.ഡി.സി എന്നിവയിലെ ഉദ്യോഗസ്ഥരും റൂറല്‍ എസ്.പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. 18 പവലിയനുകളില്‍ 51 പ്രദര്‍ശനങ്ങളാണ് സയന്‍സ് എക്സിബിഷന് ഒരുക്കുന്നത്.
രണ്ടര ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പവലിയനുകളുടെയും അവയ്ക്കുള്ളിലെ പ്രദര്‍ശന വസ്തുക്കളുടെയും നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഫെസ്റ്റിവലിന്റെ സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ മന്ത്രിയോടൊപ്പം വി.ശശി എം.എൽ.എ, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.പി. സുധീര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്കര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ അജിത്കുമാര്‍ തുടങ്ങിയവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.