തിരുവനന്തപുരം: ശാസ്ത്രലോകത്തെ നിരവധി അറിവുകളും അത്ഭുതങ്ങളുമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയില്‍ സന്ദര്‍ശകര്‍ക്കായി കരുതിവെച്ചിട്ടുള്ളത്. ഏറ്റവും ആകര്‍ഷകമായത് ആകാശത്തെ അത്ഭുതങ്ങളിലേക്ക് ഉറ്റുനോക്കുന്ന ടെന്റിങ് ആന്‍ഡ് നൈറ്റ് സ്കൈവാച്ചിങ് പരിപാടിയാണ്.
ഫെസ്റ്റിവല്‍ വേദിയായ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സജ്ജീകരിക്കുന്ന ടെന്റുകളില്‍ ഒരു രാത്രി താമസവും ഭക്ഷണവും ആധുനിക ടെലിസ്കോപ്പുകളുടെ സഹായത്തോടെ വിദഗ്ധര്‍ നയിക്കുന്ന വാനനിരീക്ഷണ സെഷനുകളും സയന്‍സ് ഫെസ്റ്റിവലിലെ മുഴുവന്‍ പ്രദര്‍ശനങ്ങളും ആസ്വദിക്കാനുള്ള ടിക്കറ്റുകളും അടങ്ങുന്ന പാക്കേജായാണ് നൈറ്റ് സ്കൈ വാച്ചിങ് സംഘടിപ്പിക്കുന്നത്.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായി സഹകരിച്ച് വൈകീട്ട് ആറു മുതല്‍ രാത്രി 12 വരെയാണ് വാനനിരീക്ഷണ സെഷനുകള്‍ നടത്തുക. ഫെസ്റ്റിവല്‍ കാലയളവിലെ ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളിലാണ് (ജനുവരി 20, 21, 23, 27, 28, 30, ഫെബ്രുവരി 3, 4,6, 10, 11, 13) സ്കൈ വാച്ചിങ് ഉണ്ടാവുക. നാലുപേര്‍ക്കുള്ള പാക്കേജിന് പതിനായിരം രൂപയും രണ്ടു പേര്‍ക്കുള്ള പാക്കേജിന് 7500 രൂപയുമാണ് നിരക്ക്. ഫെഡറല്‍ ബാങ്ക് വഴിയും www.gsfk.org വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.