ഹനുമാൻ കുരങ്ങ് നാലാം ദിനവും മരത്തിൽതന്നെ

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന് ചാ​ടി​പ്പോ​യ ഹ​നു​മാ​ൻ കു​ര​ങ്ങ് നാ​ലാം ദി​ന​വും മ​ര​ത്തി​ൽ​ത​ന്നെ. താ​ഴേ​യി​റ​ക്കാ​ൻ മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ പ​ല മാ​ർ​ഗ​ങ്ങ​ളും നോ​ക്കി​യെ​ങ്കി​ലും ഫ​ല​മി​ല്ല. ഉ​യ​ര​മു​ള്ള ആ​ഞ്ഞി​ലി മ​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ. വ്യാ​ഴാ​ഴ്ച രാ​ത്രി മ​ര​ത്തി​ന് താ​ഴേ​വെ​ച്ചി​രു​ന്ന പ​ഴം ക​ഴി​ക്കാ​ൻ കു​ര​ങ്ങ​ൻ കൊ​ണ്ടു​പോ​യി. ആ​ഞ്ഞി​ലി​മ​ര​ത്തി​ന്റെ ര​ണ്ടു​ശി​ഖ​ര​ങ്ങ​ളു​ടെ ഇ​ട​യി​ൽ​വെ​ച്ച ത​ണ്ണി​മ​ത്ത​ന്റെ ര​ണ്ട് ക​ഷ​ണ​ങ്ങ​ളും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ കു​ര​ങ്ങ​ൻ കൊ​ണ്ടു​പോ​യി.

ക​രി​ങ്കു​ര​ങ്ങ​ന്റെ കൂ​ടി​ന് മു​ക​ളി​ൽ ഉ​യ​ര​ത്തി​ൽ വെ​ള്ളം പാ​ത്ര​ത്തി​ൽ വെ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, വെ​ള്ളം ഇ​തു​വ​രെ കു​ടി​ച്ചി​ല്ലെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ൺ ഹ​നു​മാ​ൻ കു​ര​ങ്ങി​ന്റെ കൂ​ടി​ന​ടു​ത്തെ മ​ര​ത്തി​ലാ​ണ് വാ​സം. കു​ര​ങ്ങ​ൻ ആ​ഞ്ഞി​ലി​മ​ര​ത്തി​ൽ​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്കും പോ​യി​ട്ടി​ല്ലെ​ന്നും ആ​നി​മ​ൽ കീ​പ്പ​ർ​മാ​ർ പ​റ​ഞ്ഞു. താ​ഴേ​യെ​ത്തി​യാ​ൽ ഇ​തി​നെ കൂ​ട്ടി​ൽ​ക്ക​യ​റ്റാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Gray langur stayed in the tree for the fourth day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.