തിരുവനന്തപുരം: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്‍റെ പരിശോധന തുടരുന്നു. വെള്ളിയാഴ്ച പേരൂർക്കട, വട്ടിയൂർക്കാവ്, തിരുമല, സെക്രേട്ടറിയറ്റ്, തമ്പാനൂർ മേഖലകളിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി. തിരുമല, എം.ആർ.എ സിഗ്നേച്ചർ ബേക്കറി ആന്‍ഡ് റസ്റ്റാറൻറിൽ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ അഞ്ച് കിലോ ചിക്കൻ, ഉരുളക്കിഴങ്ങ് കറി എന്നിവയും പഴകിയ മയോണൈസും പിടിച്ചെടുത്തു.
തമ്പാനൂരിലെ ന്യൂ തിയറ്ററിനുള്ളിൽ പ്രവർത്തിക്കുന്ന മൂന്ന് ക്യാൻറീനുകളിൽ പരിശോധന നടത്തി. ക്യാൻറീൻ ഫുഡ് സേഫ്റ്റി ലൈസൻസ്, കോർപറേഷൻ ലൈസൻസ് എന്നിവ ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്നതായി ബോധ്യപ്പെട്ടു. അപാകതകൾ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. നഗരസഭ ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നഗരത്തിെൻറ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ, 25 കിലോയോളം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും 1000 പേപ്പർകപ്പുകളും പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷെറിൻ കമൽ.കെ, ഷമീർ.എം.എസ്, പ്രീതി.എം എന്നിവർ സ്ക്വാഡിന് നേതൃത്വം നൽകി.
'ഭക്ഷ്യസുരക്ഷ കുറ്റം: ശിക്ഷ കഠിനമാക്കണം'
തിരുവനന്തപുരം: മായംചേർത്ത് വൃത്തിഹീനമായ ഭക്ഷണം നൽകി ജനങ്ങളുടെ ജീവൻ പന്താടുന്ന സ്ഥാപനങ്ങളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ശക്ഷിക്കണമെന്ന് കോൺഫ്ര കൺസ്യൂമർ ഫോറം, കോൺഫെഡറേഷൻ ഓഫ് റെസിഡൻറ്സ് അസോസിയേഷൻ സംയുക്ത യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ. എസ്. രഘു അധ്യക്ഷതവഹിച്ചു.
പി. പുരുഷോത്തമൻ, പ്രഫ. ഗീവർഗീസ്, പ്രഫ. കൊല്ലാശ്ശേരിൽ അപ്പുക്കുട്ടൻ, അരുൺകുമാർ, വിനയചന്ദ്രൻ, വേണു ഹരിദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.