തിരുവനന്തപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയ കേസിൽ ഏഴു ലക്ഷം രൂപ കണ്ടെടുത്തു. മുഖ്യപ്രതി ഇൻഷയുടെ മാതാവ് ചിറയിൻകീഴ് സ്വദേശി സഫീന (52) യുടെ വീട്ടിൽ നിന്നാണ് പണം പിടിച്ചത്.
സംഭവത്തിൽ ഗൂഢാലോചന വകുപ്പുകൾ ചുമത്തി വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത സഫീനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തക്കല സ്വദേശിയായ മുഹിയുദീൻ അബ്ദുൽ ഖാദറിൽ നിന്നാണ് ഇൻഷയും സഹോദരനും ഗുണ്ടാസംഘവും ചേർന്ന് മർദിച്ച് 15 ലക്ഷം രൂപ തട്ടിയെടുത്തത്.
മൂന്നു ലക്ഷം ഒരു അഭിഭാഷകന് നൽകിയതായും 3.60 ലക്ഷം രൂപ മുഹിയുദീൻ അബ്ദുൽ ഖാദറിനെ ദുബൈയിലേക്ക് തിരിച്ചുകയറ്റിവിടാൻ ചെലവാക്കിയെന്നും സഫീന മൊഴി നൽകിയിട്ടുണ്ട്. കേസിൽ ഒരാൾകൂടി അറസ്റ്റിലാകാനുണ്ട്. ഫെബ്രുവരി 22നാണ് വിമാനത്താവളത്തിലിറങ്ങിയ മുഹിയുദീൻ അബ്ദുൽ ഖാദറിനെ തട്ടിക്കൊണ്ടുപോയി ചിറയിൻകീഴിലെത്തിച്ച് മർദിച്ചത്. ഇരു കാലുകളും കൈകളും വായും കെട്ടിവെച്ചശേഷം സ്വർണവും ഫോണുകളും സംഘം അപഹരിച്ചതായാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.