യുവാവിനെ വീട്ടില്‍നിന്ന്​ വിളിച്ചിറക്കി കുത്തിയ സംഭവം: ഒരാള്‍ പിടിയില്‍

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: യു​വാ​വി​നെ വീ​ട്ടി​ല്‍ നി​ന്നു വി​ളി​ച്ചി​റ​ക്കി കു​ത്തി പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ലെ ഒ​രാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചെ​ന്നി​ലോ​ട് സ്വ​ദേ​ശി ശ്രീ​ജി​ത്തി​നെ​യാ​ണ് (21) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ഓ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ചെ​ന്നി​ലോ​ട് കോ​ള​നി​യി​ല്‍ ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ ആ​റം​ഗ സം​ഘം വീ​ട്ടി​ല്‍നി​ന്ന്​ യു​വാ​വി​നെ വി​ളി​ച്ചി​റ​ക്കി സ​മീ​പ​ത്തു​ള്ള റോ​ഡി​ലെ​ത്തി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ത​ട​യാ​ന്‍ ശ്ര​മി​ച്ച ഭാ​ര്യ​ക്കും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റു.

ചെ​ന്നി​ലോ​ട് അ​ഖി​ല്‍ നി​വാ​സി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (37), ഭാ​ര്യ അ​പ​ര്‍ണ (34) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​മ്പു​വ​ടി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ ശ​രീ​ര​ത്തി​ല്‍ 15 ഓ​ളം കു​ത്തു​ക​ളേ​റ്റു. നെ​ഞ്ചി​ന്റെ ഇ​ട​തു​ഭാ​ഗ​ത്താ​യി ആ​ഴ​ത്തി​ലേ​റ്റ കു​ത്തി​ല്‍ ശ്വാ​സ​കോ​ശ​ത്തി​ന്​ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റു. ഉ​ണ്ണി​കൃ​ഷ്ണ​നും ഭാ​ര്യ അ​പ​ര്‍ണ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ ആ​ക്ര​മ​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ മ​ദ്യ​പി​ച്ച് വീ​ടി​ന്​ മു​ന്നി​ല്‍ ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി​യ​ത് ഉ​ണ്ണി​കൃ​ഷ്ണ​നും ഭാ​ര്യ​യും ചോ​ദ്യം​ചെ​യ്ത​ത് വാ​ക്കേ​റ്റ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യും തു​ട​ര്‍ന്ന് ഇ​രു​വ​രും പി​രി​ഞ്ഞു പോ​കു​ക​യും അ​ല്‍പ​സ​മ​യ​ത്തി​നു​ള​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ള്‍ക്കാ​രു​മാ​യി എ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ കോ​ള​നി നി​വാ​സി​ക​ളാ​യ ശ്രീ​ജി​ത്ത്, ഹ​രി എ​ന്നി​വ​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു​പേ​രെ​യും പ്ര​തി ചേ​ര്‍ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശ്രീ​ജി​ത്തി​നെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - Incident of stabbing a young man after calling him out of his house: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.