അരലക്ഷം കന്നുകാലികൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ: ധാരണപത്രം ഒപ്പിട്ടു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഇ​ൻ​ഷു​റ​ൻ​സ്‌ വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ന്നു​കാ​ലി ഇ​ൻ​ഷു​റ​ൻ​സ്‌ പ​ദ്ധ​തി​ക്ക്‌ തു​ട​ക്ക​മാ​യി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​മാ​യും യു​നൈ​റ്റ​ഡ്‌ ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ്‌ ക​മ്പ​നി​യു​മാ​യും സ​ഹ​ക​രി​ച്ച്‌ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു. ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ, സം​സ്ഥാ​ന ഇ​ൻ​ഷു​റ​ൻ​സ്‌ വ​കു​പ്പ്‌ ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള ബു​ഷ്‌​റ എ​സ്‌. ദീ​പ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്‌ അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ.​കെ. സി​ന്ധു, യു​നൈ​റ്റ​ഡ്‌ ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ്‌ ക​മ്പ​നി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ജെ​ന്നി പി. ​ജോ​ൺ എ​ന്നി​വ​രാ​ണ്‌ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​ത്‌. പ​ദ്ധ​തി​യി​ലെ ആ​ദ്യ ഇ​ൻ​ഷു​റ​ൻ​സ്‌ സ​ർ​ട്ടി​ഫി​ക്ക​റ്റും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.

സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി​ട്ടാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഇ​ൻ​ഷു​റ​ൻ​സ്‌ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ക​ന്നു​കാ​ലി ഇ​ൻ​ഷു​റ​ൻ​സ്‌ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 65,000 രൂ​പ മ​തി​പ്പു​വി​ല​യു​ള്ള കാ​ലി​ക്ക്‌ ഒ​രു​വ​ർ​ഷ പ്രീ​മി​യം 2912 രൂ​പ​യാ​യി​രി​ക്കും. ഇ​തി​ൽ പൊ​തു​വി​ഭാ​ഗ​ത്തി​ലെ കു​ടും​ബം 1456 രൂ​പ അ​ട​ച്ചാ​ൽ മ​തി.

തു​ല്യ തു​ക സ​ർ​ക്കാ​ർ വ​ഹി​ക്കും. പ​ട്ടി​ക​വി​ഭാ​ഗ കു​ടും​ബ​മാ​ണെ​ങ്കി​ൽ 874 രൂ​പ പ്രീ​മി​യം ന​ൽ​കി​യാ​ൽ മ​തി​യാ​കും. 2038 രൂ​പ സ​ർ​ക്കാ​ർ വ​ഹി​ക്കും. മൂ​ന്നു വ​ർ​ഷ പ്രീ​മി​യ​ത്തി​നും ഇ​തേ നി​ര​ക്കി​ൽ സ​ബ്‌​സി​ഡി ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്‌.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ ഗോ​സ​മൃ​ദ്ധി പ​ദ്ധ​തി​യു​മാ​യി സം​യോ​ജി​പ്പി​ച്ച്‌ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50,000 ക​ന്നു​കാ​ലി​ക​ൾ​ക്കാ​ണ്‌ ഇ​ൻ​ഷു​റ​ൻ​സ്‌ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക. ഈ ​വ​ർ​ഷം ഒ​രു​ല​ക്ഷം ക​ന്നു​കാ​ലി​ക​ൾ​ക്കെ​ങ്കി​ലും ഇ​ൻ​ഷു​റ​ൻ​സ്‌ പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കു​ക​യാ​ണ്‌ ല​ക്ഷ്യം.

പൊ​തു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ലി​ക​ൾ​ക്ക്‌ 50 ശ​ത​മാ​ന​വും, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ലി​ക​ൾ​ക്ക്‌ 70 ശ​ത​മാ​ന​വും പ്രീ​മി​യം തു​ക സ​ര്‍ക്കാ​ര്‍ സ​ബ്സി​ഡി ന​ൽ​കും. ഒ​രു​വ​ര്‍ഷ കാ​ല​യ​ള​വി​ലേ​ക്കാ​യി ഉ​രു​വി​ന്റെ മ​തി​പ്പു​വി​ല​യു​ടെ 4.48 ശ​ത​മാ​ന​മാ​യി​രി​ക്കും പ്രീ​മി​യം തു​ക. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് ഇ​ൻ​ഷു​ർ ചെ​യ്യു​ന്ന​തി​നാ​യി മ​തി​പ്പു​വി​ല​യു​ടെ 10.98 ശ​ത​മാ​നം പ്രീ​മി​യം നി​ര​ക്കും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്‌.

പ​ദ്ധ​തി​യി​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള പേ​ഴ്​​സ​ന​ൽ ആ​ക്‌​സി​ഡ​ന്റ് ഇ​ൻ​ഷു​റ​ൻ​സ് സം​സ്ഥാ​ന ഇ​ൻ​ഷു​റ​ൻ​സ്‌ വ​കു​പ്പ്‌ നേ​രി​ട്ട് ന​ട​പ്പാ​ക്കും. ഇ​ത​നു​സ​രി​ച്ച്‌ പ​ര​മാ​വ​ധി അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യാ​ണ്‌ ഒ​രു ക​ർ​ഷ​ക​ന്‌ ല​ഭി​ക്കു​ന്ന ആ​ക്‌​സി​ഡ​ന്റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജ്‌. ഒ​രു ല​ക്ഷം രൂ​പ​ക്ക്‌ 20 രൂ​പ എ​ന്ന നി​ര​ക്കി​ലെ നാ​മ​മാ​ത്ര പ്രീ​മി​യം മാ​ത്ര​മാ​ണ്‌ ക​ർ​ഷ​ക​ൻ ന​ൽ​കേ​ണ്ട​ത്‌.

Tags:    
News Summary - Insurance cover for half a lakh cattle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.