കർഷക കൂട്ടായ്​മയിൽ 'കാട്ടാൽ കുത്തരി' വിപണിയിലേക്ക്

കാ​ട്ടാ​ക്ക​ട: ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യ കാ​ർ​ഷി​ക ക​ർ​മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 'കാ​ട്ടാ​ൽ കു​ത്ത​രി' എ​ന്ന പേ​രി​ൽ അ​രി വി​പ​ണി​യി​ലെ​ത്തു​ന്നു. കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന ജൈ​വ​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ​യും സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ്​ കാ​ർ​ഷി​ക രം​ഗ​ത്ത്​ മാ​തൃ​ക​സം​രം​ഭം ഒ​രു​ങ്ങു​ന്ന​ത്.

ഒ​രു കാ​ല​ത്ത് മ​ല​യോ​ര മേ​ഖ​ല​യു​ടെ നെ​ല്ല​റ​യാ​യി​രു​ന്ന കാ​ട്ടാ​ക്ക​ട​യി​ൽ പി​ന്നീ​ട് നെ​ൽ​കൃ​ഷി​യു​ടെ വ്യാ​പ്തി കു​റ​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ജ​ല​ദൗ​ർ​ല​ഭ്യ​മാ​യി​രു​ന്നു പ്ര​ധാ​ന കാ​ര​ണം. കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ സൃ​ഷ്​​ടി​ച്ച ആ​ത്മ​വി​ശ്വാ​സ​മാ​ണ് നെ​ല്‍കൃ​ഷി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ ക​ര്‍ഷ​ക​രെ പ്രേ​രി​പ്പി​ച്ച​ത്. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ നെ​ൽ​കൃ​ഷി വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സു​ഭി​ക്ഷ കേ​ര​ള​ത്തി​നാ​യി 'സ്വ​യം പ​ര്യാ​പ്തം എ​െൻറ കാ​ട്ടാ​ക്ക​ട' എ​ന്ന പ​ദ്ധ​തി​യി​ൽ നെ​ൽ​കൃ​ഷി​ക്ക് ആ​ദ്യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കി​യ​ത്. അ​തോ​ടൊ​പ്പം ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും പി​ന്തു​ണ​യു​മാ​യി പ​ഞ്ചാ​യ​ത്തും കൃ​ഷി വ​കു​പ്പും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ പ​ല ഏ​ലാ​ക​ളി​ലും വീ​ണ്ടും ക​തി​ര​ണി​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ നെ​ല്ലു​ൽ​പാ​ദ​ന​മാ​ണ് ഈ ​വ​ർ​ഷ​മു​ണ്ടാ​യ​ത്. അ​ടു​ത്ത​യാ​ഴ്ച വി​ള​വെ​ടു​ക്കും.

വി​ള​വെ​ടു​ക്കു​ന്ന നെ​ല്ല് ത​ദ്ദേ​ശീ​യ​മാ​യി ത​ന്നെ കു​ത്തി അ​രി​യാ​ക്കി കാ​ട്ടാ​ൽ കു​ത്ത​രി എ​ന്ന പേ​രി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ പ​ഞ്ചാ​യ​ത്തും കാ​ർ​ഷി​ക ക​ർ​മ​സേ​ന​യും തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യു​ള്ള ആ​ലോ​ച​ന യോ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്നു. ഐ.​ബി. സ​തീ​ഷ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക ക​ർ​മ​സേ​ന പ്ര​സി​ഡ​ൻ​റ്​ കാ​ട്ടാ​ക്ക​ട രാ​മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​സ്. അ​ജി​ത, കൃ​ഷി ഓ​ഫി​സ​ർ ബീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​ർ​ഷി​ക ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളാ​യ ജ​യ​കു​മാ​ർ, ജ​നാ​ർ​ദ​ന​ന്‍ നാ​യ​ർ, സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.