കഴക്കൂട്ടം: റേഷൻ കടകളിൽ വിതരണം ചെയ്യാൻ എഫ്.സി.ഐയിൽ നിന്നെത്തിച്ച ഗോതമ്പ് ഉപയോഗ യോഗ്യമല്ലാത്തതിനെത്തുടർന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ മടക്കിയച്ചു. ഗോതമ്പ് പകുതിയിലധികവും കുതിർന്ന് നശിച്ച അവസ്ഥയിലായിരുന്നു. ഇന്നലെ രാവിലെയാണ് കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിൽനിന്ന് നാല് ലോഡ് ഗോതമ്പ് എത്തിച്ചത്്.
എന്നാൽ, എത്തിച്ച ഗോതമ്പ് തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു എഫ്.സി.ഐ അധികൃതർ. റേഷൻ കടകളിലേക്ക് ഇത്തരം ഭക്ഷ്യയോഗ്യമല്ലാത്ത ഗോതമ്പ് നൽകാൻ കഴിയില്ലെന്ന് ഡിപ്പോ മാനേജർ അധികാരികളെ അറിയിച്ചു. സംഭവമറിഞ്ഞ് ജില്ല സപ്ലൈ ഓഫിസർ ഉണ്ണികൃഷ്ണകുമാർ, റീജനൽ മാനേജർ ജയപ്രകാശ് എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.