കുതിർന്ന് നശിച്ച അവസ്ഥയിൽ; ഉപയോഗയോഗ്യമല്ലാത്ത ഗോതമ്പ് തിരിച്ചയച്ചു
text_fieldsകഴക്കൂട്ടം: റേഷൻ കടകളിൽ വിതരണം ചെയ്യാൻ എഫ്.സി.ഐയിൽ നിന്നെത്തിച്ച ഗോതമ്പ് ഉപയോഗ യോഗ്യമല്ലാത്തതിനെത്തുടർന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ മടക്കിയച്ചു. ഗോതമ്പ് പകുതിയിലധികവും കുതിർന്ന് നശിച്ച അവസ്ഥയിലായിരുന്നു. ഇന്നലെ രാവിലെയാണ് കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിൽനിന്ന് നാല് ലോഡ് ഗോതമ്പ് എത്തിച്ചത്്.
എന്നാൽ, എത്തിച്ച ഗോതമ്പ് തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു എഫ്.സി.ഐ അധികൃതർ. റേഷൻ കടകളിലേക്ക് ഇത്തരം ഭക്ഷ്യയോഗ്യമല്ലാത്ത ഗോതമ്പ് നൽകാൻ കഴിയില്ലെന്ന് ഡിപ്പോ മാനേജർ അധികാരികളെ അറിയിച്ചു. സംഭവമറിഞ്ഞ് ജില്ല സപ്ലൈ ഓഫിസർ ഉണ്ണികൃഷ്ണകുമാർ, റീജനൽ മാനേജർ ജയപ്രകാശ് എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.