കിളിമാനൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ലാബ് തകർന്ന് ഓടയിൽ വീണ് സ്ഥാനാർഥിക്കും രണ്ട് പ്രവർത്തകർക്കും പരിക്കേറ്റു.
ആറ്റിങ്ങൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഒ.എസ്. അംബികക്കും ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീ പ്രവർത്തർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ല.
ശനിയാഴ്ച ഉച്ചക്ക് 12ഒാടെയാണ് സംഭവം. പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ് ജങ്ഷനിൽ പഞ്ചായത്ത് ഓഫിസിന് സമീപത്തെ കടകളിൽ വോട്ട് അഭ്യർഥിക്കുന്നതിനിടയിൽ സ്വകാര്യ വ്യക്തി കടക്ക് മുന്നിൽ സ്ഥാപിച്ച ഓട തകർന്ന് അകത്തേക്ക് വീഴുകയായിരുന്നു.
ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് പ്രചാരണ പരിപാടിയിൽ സ്ഥാനാർഥി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.