കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ നന്ദായ്വനം-ശിവൻമുക്ക് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും കുളത്തിന്റെ സംരക്ഷണ ഭിത്തി ഉയർത്തണമെന്നും ആവശ്യപ്പെട്ട് എൻ.ആർ.എയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
അഞ്ചു ദിവസമായി തുടരുന്ന റിലേ സമരത്തിന്റെ തുടർച്ചയായിരുന്നു പരിപാടി. ശിവൻമുക്കിൽനിന്നാരംഭിച്ച പ്രകടനത്തിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. പൊയ്ക വിള വഴി നന്ദായ്വനം എൻ.ആർ.എ ജങ്ഷനിൽ സമാപിച്ചു.
പൊതുയോഗം എൻ.ആർ.എ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദിവാകരൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, ബി.എസ്. റെജി, ഡി. രജിത്, അഹമ്മദ് കബീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.