തിരുവനന്തപുരം: പാറക്വാറിക്ക് മുകളിൽവെച്ച് യുവാവിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. കേസ് ശരിവെക്കുന്ന തെളിവുകളോ സാക്ഷി മൊഴികളോ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ. വിഷ്ണു വിധി പുറപ്പെടുവിച്ചത്. സാഹചര്യത്തെളിവുകൾ നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു.
2012 ആഗസ്റ്റ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കൾ ശിവനെ കരിയംകുഴി മഞ്ഞപ്പാറക്കു മുകളിൽ കൊണ്ടുപോയി പാറക്കഷണംകൊണ്ട് തലക്കടിച്ച് കൊന്നെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 8 സാക്ഷികളെ ഉൾപ്പെടുത്തി 2014 ലാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ ദൃക്സാക്ഷികളുടെ അഭാവത്തിൽ പൊലീസ് ഏറെ ശ്രമകരമായാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കുവേണ്ടി അനു വി.എസ്, സി.ആർ. ശ്രീക്കുട്ടൻ, സുനിൽ വിശ്വനാഥൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.