മംഗലപുരം: 25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മലയാളത്തിെൻറ മഹാകവി കുമാരനാശാെൻറ പ്രതിമ തോന്നയ്ക്കലിലെ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിതമായി. കാനായി കുഞ്ഞുരാമൻ നിർമിച്ച കുമാരനാശാെൻറ പൂർണകായ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
കുമാരനാശാൻ തോന്നയ്ക്കൽ താമസമാക്കിയതിെൻറ ശതാബ്ദി വർഷത്തിൽ തന്നെ ആശാെൻറ പ്രതിമ സ്ഥാപിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായിരുന്നു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ഡോ.പി. വേണുഗോപാലൻ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ഹരിപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. തോന്നയ്ക്കൽ ആശാൻ സ്മാരക ചെയർമാൻ പ്രഫ. വി. മധുസൂദനൻ നായർ സ്വാഗതവും സെക്രട്ടറി പ്രഫ. സഹൃദയൻ തമ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.