വെള്ളറട: തെക്കന്‍ കുരിശുമല മഹാതീർഥാടനത്തിെൻറ രണ്ടാംഘട്ടം പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലായി നടക്കും. ഒന്നാംഘട്ട തീർഥാടനം മാര്‍ച്ച് 13 മുതല്‍ 21 വരെ നടന്നു. ഒന്നാംഘട്ടത്തിൽ രാജ്യത്തിെൻറ നാനാഭാഗത്തുനിന്നും ലക്ഷങ്ങളാണ് മലകയറാനായെത്തിയത്.
വിശുദ്ധവാര തിരുകര്‍മങ്ങളുടെ ഭാഗമായി കുരുത്തോല പ്രദക്ഷിണം സംഗമവേദിയില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് കുരിശുമല ഇടവക വികാരി ഫാ. രതീഷ് മാര്‍ക്കോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ആലുവ കാര്‍മഗിരി സെമിനാരി പ്രഫസര്‍ ഡോ. ഗ്രിഗറി ആര്‍ബി നയിക്കുന്ന ധ്യാനം ബുധനാഴ്ച അവസാനിക്കും. ഏപ്രില്‍ ഒന്നിന് രാവിലെ അഞ്ചുമുതൽ കുരിശിെൻറവഴി നെറുകയിലേക്ക്. വൈകീട്ട് ഏഴിന് ദിവ്യബലിയും പാദക്ഷാളന കര്‍മവും നടക്കും. ഫാ. അലക്സ് സൈമണ്‍ മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് നടക്കുന്ന തിരുമണിക്കൂര്‍ ആരാധനക്ക് കുരിശുമല കൂട്ടപ്പൂ, കൊല്ലകോണം ഇടവകകള്‍ നേതൃത്വം നല്‍കും. ദുഃഖവെള്ളിയാഴ്ച രാവിലെ അഞ്ചുമുതല്‍ കുരിശിെൻറ വഴി നെറുകയിലേക്ക്.
ആറിന് സംഗമവേദിയിൽ ദിവ്യകാരുണ്യ ആരാധനയും പീഡാനുഭവ ഗാനശുശ്രൂഷയും നടക്കും. ജോസ് മുതിയാവിള ടീം നേതൃത്വം നല്‍കും. മൂന്നിന് പീഡാസഹനാനുസ്മരണത്തിൽ ഡോ. വിന്‍സെൻറ് കെ.പീറ്റര്‍ മുഖ്യകാർമികനായിരിക്കും. ഡിവൈന്‍ ബീറ്റ്സ് കുരിശുമല ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ അഞ്ചുമുതല്‍ മലകയറ്റം ആരംഭിക്കും. വിവിധ സംഘടകള്‍ നയിക്കും. വൈകീട്ട് ആറിന് സംഗമവേദിയിൽ ഉത്ഥാനമഹോത്സവവും പെസഹാ ജാഗരാനുഷ്ഠാനവും. ഫാ. അലക്സ് സൈമണ്‍ മുഖ്യകാര്‍മികത്വം വഹിക്കും. ശുശ്രൂഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് തീർഥാടന കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.