തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് വിമണ്‍ ആൻഡ് ചില്‍ഡ്രണ്‍ ഹോമിലെ കുട്ടികള്‍ ചോദിച്ച ലാപ്ടോപ് ഒരാഴ്ചക്കുള്ളില്‍ എത്തിച്ചുനല്‍കി കലക്ടര്‍ ഡോ. നവജ്യോത് ഖോസ. കൈയടിയോടെ കലക്ടറെ കുട്ടികള്‍ വരവേറ്റു. പി.ടി.പി നഗറില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ ആൻഡ് ചില്‍ഡ്രന്‍ ഹോമിലെ അന്തേവാസികളായ കുട്ടികള്‍ ഓണത്തോടനുബന്ധിച്ച് കെയര്‍ഹോം സന്ദര്‍ശിക്കാനെത്തിയ കലക്ടറോട് തങ്ങള്‍ക്ക് ഒരു ലാപ്ടോപ് കൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു എന്ന് പറഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പാണ്.
ഓണാവധി കഴിഞ്ഞയുടന്‍ ലാപ്ടോപ്പുമായി വീണ്ടും തങ്ങളെ കാണാനെത്തിയ കലക്ടറെ കണ്ട വിദ്യാര്‍ഥികള്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു. സ്ഥാപനത്തിലേക്ക് 20 കസേരകള്‍ കൂടി നല്‍കിയാണ് കുട്ടികളോടുള്ള സ്നേഹം കലക്ടര്‍ പങ്കുെവച്ചത്. തങ്ങളുടെ ആവശ്യം സഫലമാക്കിത്തന്നതിന് കുട്ടികള്‍ കലക്ടറോട് നന്ദി പറഞ്ഞു.
എല്ലാവര്ക്കും നന്നായി പഠിക്കാനും ഉന്നത വിദ്യാഭ്യാസവും നല്ല ജോലിയും നേടാനും കഴിയട്ടെ എന്നും കലക്ടര്‍ ആശംസിച്ചു. ലീഡ് ബാങ്കിെൻറ സഹായത്തോടെയാണ് ലാപ്ടോപ്പും കസേരകളും ലഭ്യമാക്കിയത്. സംസ്ഥാന വനിത-ശിശു വകുപ്പിന് കീഴില്‍ മഹിള സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിമന്‍ ആൻഡ് ചില്‍ഡ്രന്‍സ് ഹോമിെൻറ പ്രവര്‍ത്തനം.
ലീഡ് ബാങ്ക് ഡിസ്ട്രിക് മാനേജര്‍ ജി. ശ്രീനിവാസ പൈ, വനിത ശിശു വികസന വകുപ്പ് ജില്ല ഓഫിസര്‍ സബീന ബീഗം, മഹിള സമഖ്യ സൊസൈറ്റി സ്റ്റേറ്റ് കണ്‍സള്‍ട്ടൻറ് ബോബി ജോസഫ് തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.