തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും രണ്ട് സീറ്റ് വീതം സീറ്റുകളിൽ ജയം. പൂവാർ പഞ്ചായത്തിലെ അരശുംമൂട്, കല്ലറ പഞ്ചായത്തിലെ കൊടി തൂക്കിയകുന്ന് വാർഡുകൾ യു.ഡി.എഫും അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിള, നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് ഇടതുമുന്നണിയും വിജയിച്ചു.
അരശുംമൂട് ഇടതിൽ നിന്ന് യു.ഡി.എഫ്. പിടിച്ചെടുത്തു. ഇവിടെ കോൺഗ്രസിന്‍റെ വി.എസ്. ഷിനു 31 വോട്ടിന് വിജയിച്ചു. ഷിനുവിന് 474 വോട്ടും ഇടത് മുന്നണിയിലെ എൻ. സഞ്ജു 443 വോട്ടും ബി.ജെ.പിയുടെ ശ്രീരഞ്ജിനി ടീച്ചർ 38 വോട്ടും നേടി.
അതിയന്നൂർ കണ്ണറവിളയിൽ സി.പി.എമ്മിലെ എൻ. വിജയകുമാർ 130 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അദ്ദേഹത്തിന് 564 വോട്ടും കോൺഗ്രസിലെ അരുൺലാൽ ഇ.എൻ. 434 വോട്ടും ബി.ജെ.പിയിലെ വി. സജികുമാൻ 117 വോട്ടും നേടി.
നാവായിക്കുളത്തെ മരുതിക്കുന്നിൽ സി.പി.എമ്മിലെ സവാദ് 22 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിിയിച്ചു. അദ്ദേഹത്തിന് 462 വോട്ടും കോൺഗ്രസിലെ ബി. രാമചന്ദ്രന് 440 വോട്ടും എസ്.ഡി.പി.ഐയിലെ എം. നസീറുദ്ദീന് 347 വോട്ടും ബി.ജെ.പിയിലെ രാജീവ് ഐ.ആറിന് 340 വോട്ടും ലഭിച്ചു.
കല്ലറയിലെ കൊടിതൂക്കിയകുന്നിൽ കോൺഗ്രസിലെ മുഹമ്മദ് ഷാക്ക് 150വോട്ടാണ് ഭൂരിപക്ഷം. അദ്ദേഹത്തിന് 620 വോട്ടും സി.പി.എമ്മിലെ അനസ് അൻസാരിക്ക് 470 വോടും ബി.ജെ.പിയിലെ എ. സുരേഷ്കുമാറിന് 28 വോട്ടും ലഭിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.