തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ രണ്ട് ലോക്സഭ മണ്ഡലങ്ങളിലുമായി 20 സ്ഥാനാർഥികൾ മത്സരരംഗത്ത്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ 13 സ്ഥാനാർഥികളും ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ ഏഴ് സ്ഥാനാർഥികളുമാണുള്ളത്. തിരുവനന്തപുരം മണ്ഡലത്തിൽ 22 പേരാണ് നാമനിർദേശ പത്രിക നൽകിയത്. അതിൽ ഒമ്പത് പേരുടെ പത്രിക തള്ളി. ആറ്റിങ്ങൽ മണ്ഡലത്തിൽ നാമനിർദേശ പത്രിക നൽകിയ 14ൽ ഏഴ് പേരുടെ പത്രിക തള്ളി. അപൂർണമായ പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.
തിരുവനന്തപുരം ലോക്സഭ മണ്ഡലം വരണാധികാരി കലക്ടർ ജെറോമിക് ജോർജ്, ആറ്റിങ്ങൽ മണ്ഡലം വരണാധികാരി അഡീഷനൽ ജില്ല മജിസ്ട്രേറ്റ് പ്രേംജി സി എന്നിവരുടെ നേതൃത്വത്തിലാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടന്നത്.
പന്ന്യൻ പി. രവീന്ദ്രൻ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), ശശി തരൂർ (ഇന്ത്യൻ നാഷനൽ കോൺഗ്രസ്), രാജീവ് ചന്ദ്രശേഖർ (ഭാരതീയ ജനത പാർട്ടി), രാജേന്ദ്രൻ എസ് (ബഹുജൻ സമാജ് പാർട്ടി), മിനി എസ് (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), ക്രിസ്റ്റഫർ ഷാജു (സ്വതന്ത്രൻ), സുശീലൻ എസ് (സ്വതന്ത്രൻ), ജെന്നിഫർ ജെ.റസൽ (സ്വതന്ത്രൻ), സുബി എസ്.എം (സ്വതന്ത്രൻ), മോഹനൻ ഡി (സ്വതന്ത്രൻ), നിശാന്ത് ജി. രാജ് (സ്വതന്ത്രൻ), ശശി എസ് (സ്വതന്ത്രൻ), ഷൈൻ ലാൽ (സ്വതന്ത്രൻ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.