കേരളത്തിലേക്കുള്ള പാറയും മണലും: നിയന്ത്രണം റദ്ദാക്കി മദ്രാസ് ഹൈകോടതി

നാ​ഗ​ർ​കോ​വി​ൽ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന പാ​റ, മ​ണ​ൽ എ​ന്നി​വ ക​യ​റ്റി​യ ലോ​റി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം മ​ദ്രാ​സ് ഹൈ​കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ച് റ​ദ്ദാ​ക്കി.

ഈ​മാ​സം ഒ​ന്നു​മു​ത​ൽ ധാ​തു​ല​വ​ണ​ങ്ങ​ൾ പ​ത്ത് ട​യ​റി​ന് മു​ക​ളി​ലു​ള്ള ട്ര​ക്കു​ക​ളി​ൽ 28 ട​ണ്ണി​ന് മു​ക​ളി​ൽ ഭാ​രം ക​യ​റ്റാ​തെ നി​ശ്ചി​ത വ​ഴി​ക​ളി​ൽ​കൂ​ടി മാ​ത്ര​മേ സ​ഞ്ച​രി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് പോ​കാ​വൂ എ​ന്നാ​യി​രു​ന്നു ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്. ഇ​തി​നെ​തി​രെ ക​ന്യാ​കു​മാ​രി ജി​ല്ല ലോ​റി ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന പ്ര​സി​ഡ​ന്റ് ഡേ​വി​ഡ് രാ​ജ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​ന്റെ ഉ​ത്ത​ര​വ് ജ​സ്റ്റി​സ് എ​സ്. ശ്രീ​മ​തി റ​ദ്ദാ​ക്കി​യ​ത്. സം​ഘ​ട​ന​ക്ക്​ 75ൽ​പ​രം അം​ഗ​ങ്ങ​ളു​ണ്ട്.

നൂ​റി​ൽ​പ​രം വാ​ഹ​ന​ങ്ങ​ളാ​ണ് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ ച​ര​ക്കു​നീ​ക്കം ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ ധാ​തു​ല​വ​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന ലോ​റി​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം. ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ ഇ​ത് മു​ഖേ​ന ജീ​വി​ച്ച് പോ​കു​ന്നു. തെ​ൻ​കാ​ശി, തി​രു​നെ​ൽ​വേ​ലി, തൂ​ത്തു​ക്കു​ടി എ​ന്നീ ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണ് ലോ​ഡു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​ത്. പ​ത്ത് ട​യ​റി​ന് മു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ളെ ത​ട​ഞ്ഞാ​ൽ ബി​സി​ന​സ് ന​ഷ്ട​ത്തി​ലാ​കും. പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള സ്ഥി​തി​യി​ല​ല്ല ലോ​റി​യു​ട​മ​ക​ളു​ള്ള​ത് തു​ട​ങ്ങി​യ വാ​ദ​ങ്ങ​ളാ​ണ് ഹ​ര​ജി​ക്കാ​ര​ൻ ഉ​ന്ന​യി​ച്ച​ത്.

സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്റെ വാ​ദം​കൂ​ടി കേ​ട്ട കോ​ട​തി ലോ​റി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ അ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പ​രാ​തി പ​രി​ഗ​ണി​ച്ച് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​വ​രെ നി​യ​ന്ത്ര​ണം റ​ദ്ദു​ചെ​യ്യാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Tags:    
News Summary - Madras High Court quashes restriction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.