ആര്യനാട്: കൊക്കേട്ടേല മൈലമൂട് റവന്യൂ ഭൂമിയിൽ പാറഖനനം നടത്താനുള്ള നീക്കത്തിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ജില്ല കലക്ടർ സ്ഥലത്തെത്തി. പ്രദേശത്ത് നിരവധി വീടുകളുണ്ടെന്നും പാറ പൊട്ടിക്കാൻ അനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് 27 ദിവസമായി നാട്ടുകാര്‍ രാപകൽ സമരം നടത്തുകയാണ്. എം.എൽ.എ, ഗ്രാമപഞ്ചായത്ത്, സംയുക്ത സമരസമിതി എന്നിവര്‍ ഇടപെട്ടതോടെ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
തുടർന്നാണ് കലക്ടർ സ്ഥലം സന്ദർശിക്കാന്‍ തീരുമാനിച്ചത്.ബുധനാഴ്ച സ്ഥലം സന്ദർശിച്ച കലക്ടർ ജെറോമിക് ജോർജ് ജനങ്ങളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്താമെന്നറിയിച്ചു. ഇതിനായി ആർ.ഡി.ഒയെ ചുമതലപ്പെടുത്തി. ജി. സ്റ്റീഫൻ എം.എൽ.എ, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ എന്നിവരുടെ നിർദേശങ്ങൾകൂടി സ്വീകരിക്കാമെന്നും ഗ്രാമപഞ്ചായത്ത് ഇതുസംബന്ധിച്ച് രൂപരേഖ തയാറാക്കി നൽകാനും കലക്ടർ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. പാറനനത്തിന് നൽകിയ എൻ.ഒ.സി പിൻവലിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.