തിരുവനന്തപുരം: മാറുന്ന സമൂഹത്തിൽ മലയാള അക്ഷരങ്ങൾപോലും മലയാളികൾ മറന്നുപോകുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ. പാഠപുസ്തകങ്ങളിൽനിന്ന് അന്യം നിന്നുപോകുകയാണ് അക്ഷരങ്ങൾ. മലയാള പാഠപുസ്തകത്തിൽ അക്ഷരങ്ങൾ ഉൾപ്പെടുത്താൻ മന്ത്രി വി.ശിവൻകുട്ടി തീരുമാനിച്ചത് നന്നായെന്നും അദ്ദേഹം പറഞ്ഞു.
മരുതംകുഴി സ്വാതി സാംസ്കാരിക സമിതി ആസ്ഥാനത്തു സ്വാതിതിരുനാൾ പ്രതിമയുടെ അനാച്ഛാദനം നടത്തി സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ മുഖ്യാതിഥിയായി. കൗൺസിലർ ഒ. പദ്മലേഖ, ഡോ. കായംകുളം യൂനുസ്, ഷാനവാസ് പോങ്ങനാട്, സ്വാതി പ്രസിഡന്റ് ജി. ഹേമകുമാർ, സെക്രട്ടറി എം. പ്രേം കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.