തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിെൻറ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ, യുവജന സംഘടനകളുടെ പ്രതിഷേധത്തിൽ തുടർച്ചയായി ഏഴാം ദിവസവും തിളച്ചുമറിഞ്ഞ് തലസ്ഥാനനഗരി. പൊലീസും പ്രവർത്തകരും തമ്മിലെ സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കെ.ടി. ജലീലിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തെന്ന വിവരം പുറത്തുവന്ന വെള്ളിയാഴ്ച രാത്രി മുതലാണ് സെക്രട്ടേറിയറ്റ് പരിസരത്ത് സമരപരമ്പരക്ക് തുടക്കമായത്.
വ്യാഴാഴ്ച മന്ത്രി ജലീല്‍ എൻ.െഎ.എക്കു മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായെന്ന വിവരം പുറത്തുവന്നതോടെ രാവിലെ ഒമ്പതോടെ സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യ മാര്‍ച്ച് എത്തി. അതിനു പിന്നാലെ യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
ഉച്ചക്ക് 12 ഒാടെ ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. വനിതകൾ ഉൾപ്പെടെ നൂറോളം പ്രവര്‍ത്തകര്‍ പെങ്കടുത്തു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന്, പ്രവര്‍ത്തകര്‍ സമരഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബി.ജെ.പി സംസ്ഥാന നേതാക്കളായ പി. സുധീര്‍, സി. ശിവന്‍കുട്ടി, വി.ടി. രമ, ജില്ല പ്രസിഡൻറ് വി.വി. രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഉച്ചക്ക് ഒന്നരയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇതിൽ പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റു. വൈകീട്ട് സെക്രേട്ടറിയറ്റിലേക്കും രാത്രി മന്ത്രി ജലീലിെൻറ ഔദ്യോഗിക വസതിയിലേക്കും ബി.ജെ.പി മാര്‍ച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.