തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ ജയിൽ ജീവനക്കാരന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജയിൽ ഡി.െഎ.ജി ഉടൻ ജയിൽ ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. അതിനിടെ ജയിൽ ചാടിയ ജാഹിർ ഹുസൈനായി പൊലീസ് തമിഴ്നാട്ടിലും െതരച്ചിൽ വ്യാപകമാക്കി.
രണ്ടുപേരുടെ സുരക്ഷ ചുമതല മാത്രമുണ്ടായിരുന്ന അസി. പ്രിസൺ ഓഫിസർ അമലാണ് വീഴ്ചവരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ സസ്പെൻഷനിലാണ്. മറ്റൊരു പ്രതിയുമായി അസി. പ്രിസൺ ഒാഫിസർ ഭക്ഷണമെടുക്കാൻ പോയ സമയത്താണ് ജാഹിർ രക്ഷപ്പെട്ടത്. ഇയാൾ കളിയിക്കാവിള വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് അവിടം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നത്. പ്രതി ചാടിപ്പോയി മൂന്ന് ദിവസം കഴിഞ്ഞിട്ടും സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ഇയാളെ പാർപ്പിച്ചിരുന്ന സെല്ലിൽനിന്ന് ലഭിച്ച ബുക്കിലെ േഫാൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. നമ്പറുകൾ ജയിൽ സൂപ്രണ്ട് പൂജപ്പുര പൊലീസിന് കൈമാറി. ഇതിൽ ചിലർ ജാഹിറിെൻറ അടുത്ത സുഹൃത്തുക്കളാണെന്നാണ് പൊലീസ് നിഗമനം. അതിനാൽ സൈബർ സെല്ലിെൻറ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴരക്കാണ് വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയായിരുന്ന തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈൻ രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.