തിരുവനന്തപുരം: വെങ്ങാനൂർ സ്വദേശിയായ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച പ്രതികൾ പിടിയിൽ.
വെങ്ങാനൂർ മുട്ടയ്ക്കാട്, കോളിയൂർ കൈലിപ്പാറ കോളനിയിൽ പാച്ചു എന്ന പ്രകാശ് (22), വെങ്ങാനൂർ മുട്ടയ്ക്കാട് കോളിയൂർ കൈലിപ്പാറ കോളനിയിൽ കിച്ചു എന്ന നിധിൻ (20) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ മുട്ടയ്ക്കാട് ചുനക്കരി സ്വദേശിയായ സജിയെ പ്രതികള്‍ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു.
പ്രതികൾ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച് അസഭ്യം വിളിക്കുന്നതിന് സജിയുടെ സഹോദരി വനിത സെല്ലിൽ പരാതി കൊടുത്തതിലുള്ള വിരോധത്താലാണ് സജിയെ വെട്ടിയത്.
പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യത്തിന് ശേഷം ചങ്ങാനാശ്ശേരി ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കോവളം എസ്.എച്ച്.ഒ അനിൽ കുമാർ, സി.പി.ഒമാരായ ഷിജു, വിനയൻ, ഷൈജു, രാജേഷ് ബാബു എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.