മെഡിക്കല്‍ കോളജ്: തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ പാട്ടുെവക്കുന്നത് ബസ് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ഒരുവിധ നിയന്ത്രണവുമില്ലാതെ കാതടപ്പിക്കുന്ന തരത്തില്‍ ഓഡിയോ പ്ലയറുകളില്നിന്നുള്ള ശബ്ദം പലപ്പോഴും ബസ് യാത്രികര്‍ക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പരാതിയുയരുന്നു.
അത്യാവശ്യ ഘട്ടങ്ങളില്‍ യാത്രികര്‍ക്ക് ഫോണ്‍ ചെയ്യാനോ വരുന്ന ഫോണ്‍ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയാണ്. ഏറെയും ബുദ്ധിമുട്ടുന്നത് വയോധികരും മറ്റ് പലവിധ അസുഖബാധിതരുമാണ്. യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ശബ്ദം ഉയര്‍ത്തി പാട്ടുെവച്ച സ്വകാര്യ ബസിനുള്ളില്‍ കഴിഞ്ഞദിവസം ബസ് യാത്രികനും ജീവനക്കാരും തമ്മില്‍ വാക്കേറ്റത്തിനിടയായി. മെഡിക്കല്‍ കോളജില്‍നിന്ന് കിഴക്കേകോട്ടയിലേക്ക് വന്ന സ്വകാര്യ ബസിനുള്ളിലായിരുന്നു സംഭവം.
സ്വകാര്യ ബസ് യാത്രികര്‍ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഒരുവിധ നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.