നാ​വാ​യി​ക്കു​ളം ഗ​വ.​എ​ച്ച്.​എ​സ്.​എ​സി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ വ​രു​ത്തി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ

നാവായിക്കുളം ഗവ.എച്ച്.എസ്. എസിൽ സാമൂഹികവിരുദ്ധ ആക്രമണം

ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ളം ഗ​വ.​എ​ച്ച്.​എ​സ്.​എ​സി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ ആ​ക്ര​മ​ണം. ബെ​ഞ്ച്, ഡെ​സ്ക്, മേ​ശ ഉ​ൾ​പ്പെ​ടെ ഫ​ർ​ണി​ച​ർ, ക്ലാ​സ് മു​റി​ക​ളി​ലെ ഫാ​നു​ക​ൾ, പ്രൊ​ജ​ക്​​ട​റു​ക​ൾ, സ്ക്രീ​ൻ, വൈ​റ്റ് ബോ​ർ​ഡു​ക​ൾ എ​ന്നി​വ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. സി.​സി ടി.​വി​യും ത​ക​ർ​ത്തു.

പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും സ​മീ​പ​ത്തെ കി​ണ​റ്റി​ലി​ട്ട നി​ല​യി​ലാ​ണ്. ജ​ന​ൽ ചി​ല്ലു​ക​ളും ശൗ​ചാ​ല​യ​ത്തി​ലെ ക്ലോ​സ​റ്റും ത​ക​ർ​ത്തു. 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ആ​രം​ഭി​ച്ച​തി​നാ​ൽ രാ​ത്രി​യും പ​ക​ലും മേ​ഖ​ല​യി​ൽ തി​ര​ക്കു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് സ്കൂ​ൾ വ​ള​പ്പി​ൽ അ​ക്ര​മം ന​ട​ന്ന​ത്. ക​ല്ല​മ്പ​ലം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Navaikulam Govt. H.S. Anti-social aggression in S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.