ശംഖുംമുഖം: സ്വര്‍ണക്കടത്തിനുള്ള അതിനൂതനവഴികള്‍ കണ്ട് അന്തംവിട്ട് എയര്‍കസ്റ്റംസ്. ആറ് ടവലുകളില്‍ സ്വര്‍ണലായനി മുക്കിയാണ് കഴിഞ്ഞ ദിവസം കടത്തിന് ശ്രമിച്ചത്. ടവലില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍കസ്റ്റംസിനില്ല.
സ്വർണം വിഴുങ്ങിയ വ്യക്തികളിൽനിന്ന് അവ തിരിച്ചെടുക്കാനാണ് കസ്റ്റംസിന് ഇതുവരെ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടേണ്ടിവന്നത്. വിസര്‍ജിപ്പിക്കുകയോ മെഡിക്കല്‍ സഹായം തേടുകയോ ചെയ്യുകയാണ് പതിവ്.
തിരുവനന്തപുരത്ത് കള്ളക്കടത്ത് സംഘങ്ങളെ പിടികൂടാന്‍ ആധുനിക സംവിധാനങ്ങള്‍ ഏർപ്പെടുത്തണമെന്ന് നീണ്ടകാലങ്ങളായി കസ്റ്റംസ് ആവശ്യമുന്നയിക്കുന്നു.
മറ്റൊരു രാജ്യത്തിന്‍റെ നയതന്ത്ര കാര്യാലത്തിന്‍റെ ഡിപ്ലോമാറ്റിക് ലഗേജില്‍ കൊണ്ടുവന്ന സ്വര്‍ണം പിടികൂടിയതോടെ തിരുവനന്തപുരം വിമാനത്തവളം വഴിയുള്ള സ്വര്‍ണക്കടത്ത് അല്‍പമൊന്ന് നിലച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ തിരുവനന്തപുരം വഴിയുള്ള സ്വര്‍ണക്കടത്ത് പുനരാരംഭിച്ചെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.