നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് 21 കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. വെള്ളായണി നേമം പട്ടുകളത്തില്വീട്ടില് വാടകക്ക് താമസിക്കുന്ന ഷിജാം .എസ് (44) ആണ് പിടിയിലായത്. ദേശീയപാതയോരമായ പ്രാവച്ചമ്പലത്ത് ഓണക്കാല പരിശോധനയുടെ ഭാഗമായി സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഹോണ്ട ആക്ടീവ സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. ഇയാൾ പോക്സോ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. തിരുവനന്തപുരം, നേമം, വെള്ളായണി മേഖലയിൽ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വിൽപന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു.
ആന്ധ്രപ്രദേശിൽനിന്ന് കുറഞ്ഞ വിലക്ക് വാങ്ങി ജില്ലയിൽ എത്തിച്ച് ചെറുപൊതികളായി വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സെസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നെയ്യാറ്റിന്‍കര എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ.എസ്. പ്രശാന്ത്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. മണിവര്ണന്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ജി. സുനില്‍രാജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അനീഷ് എസ്.എസ്, ലാല്‍കൃഷ്ണ യു.കെ, പ്രസന്നന് ബി, സൂരജ് എസ്, മനുലാല്‍, ശരണ്‍കുമാര്‍, മുഹമ്മദ് അനീസ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശാലിനി .പി, ശ്രീജ. എസ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.