തിരുവനന്തപുരം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട 15 വയസ്സുകാരിയെ വശീകരിച്ച് നഗ്ന വിഡിയോ ചാറ്റിങ് നടത്തി സ്ക്രീൻ െറേക്കാഡ് ചെയ്ത് ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ മരുതുംകര തൊട്ടിൽപാലം പാറമ്മേൽ വട്ടക്കൈത വീട്ടിൽ വിജിലേഷിനെയാണ് (30) തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
വിജിലേഷ് ഇയാളുടെ ഇൻസ്റ്റഗ്രാം നമ്പറിലേക്ക് പെൺകുട്ടിയുടെ നഗ്നവിഡിയോകൾ അയച്ചുകൊടുക്കാൻ നിർബന്ധിച്ചു. നിരസിച്ച പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ മാതാപിതാക്കൾക്കും സഹപാഠികൾക്കും അയച്ച് കൊടുക്കുമെന്നും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. േഫസ്ബുക്ക്, ഗൂഗ്ൾ അധികാരികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതി കൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. രണ്ടാം പ്രതി തിരുവനന്തപുരം അരുവിക്കര കുറുംതോട്ടത്ത് തെക്കുംകര മേലേ പുത്തൻവീട്ടിൽ എം. മഹേഷിനെ (33) നേമം പള്ളിച്ചലിൽനിന്ന് നവംബർ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. സമാന കുറ്റകൃത്യം ചെയ്തതിന് മഹേഷിനെതിരെ മറ്റ് ജില്ലകളിലും സൈബർ െപാലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ റിമാൻഡിലാണ്.
സിറ്റി െപാലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായയുടെ നിർദേശപ്രകാരം സിറ്റി സൈബർ സ്റ്റേഷൻ ഡിവൈ.എസ്.പി ടി. ശ്യാംലാലിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ പ്രകാശ് എസ്.പി, എസ്.ഐ മനു ആർ.ആർ, ഓഫിസർമാരായ വിനീഷ് വി.എസ്, സമീർഖാൻ എ.എസ്, മിനി എസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.