അമ്പലത്തറ: ബൈപാസ് റോഡിെൻറ ഒരു വശം അടച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു. ഇതിലൂടെ കടന്നുപോകുന്ന വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ സർവിസ് റോഡിലൂടെ ദുരിതം പേറി വേണം കിലോമീറ്ററുകൾ കടക്കാൻ. മുട്ടത്തറ-കല്ലുമ്മൂട് അടിപ്പാതയിലൂടെ കടന്നുപോകുന്ന സ്വിവറേജ് പൈപ്പിൽ വൻ ചോർച്ച ഉണ്ടായതിനെ തുടർന്നാണ് പരുത്തിക്കുഴിഭാഗത്ത് നിന്ന് ഈഞ്ചക്കൽ ഭാഗത്തേക്ക് പോകുന്ന ബൈപാസ് റോഡ് അടച്ചത്.
കുമരിച്ചന്ത ഭാഗത്ത് നിന്ന് ഈഞ്ചക്കൽ-ചാക്ക-കഴക്കൂട്ടം ബൈപാസിലേക്ക് കയറേണ്ട വാഹനങ്ങളെ പരുത്തിക്കുഴി ജങ്ഷൻ ഭാഗത്ത് നിന്ന് സർവിസ് റോഡിലേക്ക് വഴിതിരിച്ചുവിട്ടു. ഇതോടെ സർവിസ് റോഡിൽ വൻ ഗതാഗതക്കുരുക്കായി. ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഇല്ലാതെ വന്നതോടെ ജനം പൊറുതിമുട്ടിത്തുടങ്ങി.
പൈപ്പ് ലൈനിെൻറ ചോർച്ച പരിഹരിച്ച് അടിയന്തരമായി ബൈപാസ് റോഡിലെ അടച്ചിട്ട വഴി തുറക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളുൾപ്പെട്ട യാത്രക്കാർ വൻ പ്രതിഷേധങ്ങൾ തുടങ്ങി. കുര്യാത്തിയിലെ സ്വിവറേജ് ടാങ്കിൽ നിന്ന് മുട്ടത്തറയിലെ സ്വീവറേജ് പ്ലാൻറിലേക്ക് പോകുന്ന പ്രധാന പൈപ്പിലാണ് ചോർച്ച. കല്ലുമ്മൂട് അടിപ്പാത മുറിച്ച് കടന്നാണ് മുട്ടത്തറയിലേക്ക് സ്വിവറേജ് ലൈൻ കടന്നുപോകുന്നത്. പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് ദേശീയപാതാധികൃതർ കേരള വാട്ടർ അതോറിറ്റിയുടെ സ്വിവറേജ് വിഭാഗത്തെ വിവരമറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ചോർച്ചയുടെ ഉറവിടം കണ്ടുപിടിക്കാനായി റോഡ് അടച്ചിട്ടു. ചോർച്ച കണ്ടെത്തിയെങ്കിലും പണികൾ തുടങ്ങിയിട്ടില്ല.
ശംഖുംമുഖം റോഡ് അടച്ചിരിക്കുന്നതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലേക്ക് പോകേണ്ട വാഹനങ്ങൾ കല്ലുമ്മൂട് അടിപ്പാത കടന്നാണ് പോകുന്നത്. തമിഴ്നാട് ഭാഗത്ത് നിന്ന് ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളും കല്ലുമ്മൂട് വളഞ്ഞാണ് പോകേണ്ടത്. ഇക്കാരണത്താൽ പുലർച്ചെ അഞ്ചുമുതൽ പരുത്തിക്കുഴി-മുതൽ ഈഞ്ചക്കൽ സിഗ്നൽവരെ വൻ ഗതാഗതക്കുരുക്കാണ്. ഒച്ചിഴയും വേഗത്തിലേ ഇതുവഴി പോകാനാകുക.
പൈപ്പ്ലൈൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാതാധികൃതർ ജല അതോറിറ്റിയുടെ സ്വിവറേജ് വിഭാഗത്തെ അറിയിച്ചു. ഫണ്ടില്ലെന്ന് കാട്ടി സ്വിവറേജ് വിഭാഗം ആദ്യം പിൻവാങ്ങി. തുടർന്ന് ദേശീയപാതാധികൃതരും സ്വിവറേജ് വിഭാഗത്തിെൻറ സാങ്കേതിക വിഭാഗങ്ങളും നടത്തിയ ചർച്ചയിൽ 5.6 കോടി രൂപ നൽകാമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. ഇതിനുള്ള അനുമതിക്കായി പ്രോജക്ട് ഡയറക്ടർ ദേശീയപാതയുടെ ഹെഡ്ക്വാർട്ടേസിലേക്ക് കത്തയച്ചിട്ടുണ്ട്.
കുര്യാത്തിയിൽ നിന്ന് കല്ലുമ്മൂട് അടിപ്പാത കടന്ന് മുട്ടത്തറ സ്വിവറേജ് പ്ലാൻറിലേക്ക് പോകുന്ന പൈപ്പ്ലൈനിനെ വഴിതിരിച്ച് വിട്ട് പ്രശ്നം പരിഹരിക്കാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനായി കല്ലുമ്മൂട് ഭാഗത്തെ സർവിസ് റോഡ് ഭാഗത്തുള്ള പൈപ്പിനെ മുട്ടത്തറയിലേക്ക് പോകുന്ന പൈപ്പുമായി ബന്ധിപ്പിക്കാൻ അടിപ്പാതയുടെ അരികിലൂടെ പുതിയലൈൻ സ്ഥാപിക്കും. ഇതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് സ്വിവറേജ് വിഭാഗം അധികൃതർ പറഞ്ഞു. രണ്ടാഴ്ചക്കുള്ളിലേ ഇത് പരിഹരിക്കാനാകൂയെന്നും അധികൃതർ പറഞ്ഞു. തുടർന്ന് ബൈപാസിെൻറ അടച്ചിട്ട വഴി തുറന്നുകൊടുക്കുെമന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ദുരിതം പേറി റോഡിൽ യാത്ര ചെയ്യാൻ ടോൾ കൊടുക്കേണ്ട അവസ്ഥയിലാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.