തിരുവനന്തപുരം: കവി ഒ.എൻ.വി കുറുപ്പിന്റെ ആറാം ചരമ വാർഷികത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ സ്മൃതി സംഗമങ്ങൾ സംഘടിപ്പിച്ചു. ജില്ല കോണ്‍ഗ്രസ് വിചാര്വിഭാഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒ.എന്‍.വി സ്മൃതിയിൽ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തോട് യാത്ര പറഞ്ഞാലും ഒ.എൻ.വിയുടെ കവിതകൾ മലയാളത്തോടൊപ്പം ജീവിക്കുമെന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു.
ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പാലോട് രവി അധ്യക്ഷത വഹിച്ചു. ഗുരുനാഥനായ ഒ.എൻ.വിയെക്കുറിച്ചുള്ള സ്മരണകൾ ഐക്യജനാധിപത്യമുന്നണി കൺവീനർ എം.എം. ഹസൻ പങ്കുെവച്ചു. പ്രത്യയശാസ്ത്രങ്ങൾക്കപ്പുറത്ത് മാനവികതയുടെ വക്താവാണ് ഒ.എൻ.വിയെന്ന് ഹസൻ പറഞ്ഞു. കേരളീയ സമൂഹത്തിന്റെ പൊതുസ്വത്താണ് ഒ.എൻ.വിയെന്ന് പ്രശസ്ത നിരൂപകൻ ഡോ.പി.കെ.രാജശേഖരൻ അനുസ്മരിച്ചു. എം.ആർ. തമ്പാൻ, സുമേഷ് കൃഷ്ണൻ, വിനോദ് സെൻ, ചെമ്പഴന്തി അനിൽ, കൈമനം പ്രഭാകരൻ, കുടപ്പനക്കുന്ന് സുഭാഷ്, ശ്രീകണ്ഠൻ നായർ, സൊണാൾജി, പത്മകുമാർ, ഹരികുമാർ, എം. മണികണ്ഠൻ, മലയിൻകീഴ് വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. പ്രിയ കെ. ജോൺ, ഡോ. ശ്രീയുക്ത, രാഖി ആർ.എസ് തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ചാല മേഖല കമ്മിറ്റി ഗൂഗിള്‍ മീറ്റില്‍ ഒ.എന്‍.വി അനുസ്മരണം സംഘടിപ്പിച്ചു. ചലിച്ചിത്ര താരം മധുപാല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഷീജ വക്കം, ഡോ. ഇ.പി. ജ്യോതി, അനിത വിശ്വം, സുരേഷ് വിട്ടിയറം, ദൃശ്യ ഷൈന്‍, ഗണപതി കൃഷ്ണന്, രജിത ശേഖര്‍ എന്നിവര്‍ പങ്കെടുത്തു. ഐശ്വര്യ എം. നായര്‍, ശിവപ്രിയ എന്നിവര്‍ ഒ.എന്‍.വി ഗാനങ്ങള്‍ ആലപിച്ചു. മേഖല പ്രസിഡന്റ് കെ. രമേശന്, സെക്രട്ടറി ശ്രീവരാഹം മുരളി എന്നിവര്‍ സംസാരിച്ചു.
മന്ത്രി വി. ശിവൻകുട്ടി ഒ.എൻ.വിയുടെ വസതിയായ ഇന്ദീവരത്തിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ഒ.എൻ.വിയുടെ ഭാര്യ സരോജിനി, മകൻ രാജീവൻ എന്നിവരെ കണ്ടു. ഒ.എൻ.വി കൾചറൽ അക്കാദമിയും ഭാരത്ഭവനും ചേർന്ന് സംഘടിപ്പിച്ച അനുസ്മരണത്തിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ, ജോർജ് ഓണക്കൂർ, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്, ഒ.എൻ.വിയുടെ 20 ഓളം നാടക-ചലച്ചിത്ര ഗാനങ്ങൾ ഗായകർ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.