സ്വാതന്ത്ര്യത്തിന്‍റെ വില അറിയാത്തത് കൊണ്ടാണ്​ നാട്ടിൽ തെറ്റായ പ്രവണതകൾ ഉണ്ടാകുന്നത്​ ​​-ഉമ്മൻചാണ്ടി

ആറ്റിങ്ങൽ: ഇന്ന് നാട്ടിൽ നടക്കുന്ന പല തെറ്റായ പ്രവണതകൾക്കും കാരണം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിൻ്റെ വില അറിയാത്തത് കൊണ്ടാ​ണെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.വക്കം ഖാദർ അനുസ്മരണ വേദി സംഘടിപ്പിച്ച വക്കം ഖാദർ രക്ത സാക്ഷിത്വ ദിനാചരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ഏറെ പ്രസക്തി ഉള്ളതാണ് വക്കം ഖാദറിൻ്റെ സംഭാവനകൾ എന്ന്. ആ ജീവത്യാഗം പഴായിപോകാതെ നോക്കാൻ നാം ബാധ്യസ്ഥരാണന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു..രണ്ടു ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് വക്കം ഖാദർ പോരാടിയത്. ഒന്ന് രാജ്യത്തിൻ്റെ സ്വാതന്ത്ര്യവും മറ്റൊന്ന് നമ്മുടെ ജനത ഏകോദര സഹോദരങ്ങളെ പോലെ കഴിയണം എന്നതുമായിരുന്നു.

ആ വലിയ ജീവ ത്യാഗത്തിന് നമുക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും മികച്ച ആദരാഞ്ജലി നേടിയെടുത്ത സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യാതെയും തുല്യ നീതി ഉറപ്പ് വരുത്തിയും സമുദായ സൗഹാർദ്ദം നില നിർത്തിയും മുന്നോട്ട് പോവുക എന്നതാണ്. വക്കം ഖാദർ ഉൾപെടെയുള്ള സ്വാതന്ത്ര്യ പോരാളികളുടെ ജീവത്യാഗം പുതു തലമുറയെ പരിചയപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തെ തിരുത്തിയെഴുതുന്ന സ്വാതന്ത്ര്യ സമര ഭടന്മാരെ അപമാനിക്കുന്ന കേന്ദ്ര ചരിത്ര കൗൺസിലിൻ്റെ നയത്തിനെതിരെ വക്കം ഖാദർ അനുസ്മരണ വേദിയുടെ പ്രമേയവും എം.എ.ലത്തീഫ് അവതരിപ്പിച്ചു.

ഇളമ്പ ഉണ്ണികൃഷ്ണൻ, വക്കം സുകുമാരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് താജുന്നിസ, വിഷ്ണു, എ.എസ്.ശ്രീകണ്ഠൻ, എ.അൻസാർ എന്നിവർ പ്രസംഗിച്ചു. അനിൽ ലത്തീഫ്, ജോസ് നിക്കോളാസ്, മോനിഷ്, ശ്രീചന്ദ്, അജയരജ്, തൗഫീഖ്, ബിജു ശ്രീധർ, സുജിത്ത്, സരുൺ, സജീവ്, അഭിജിത്ത്, സജിൻ, അനീസ്, ബിനു എം.എസ്, സരിൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Oommen Chandy inaugurated the Vakkom Khader memorial function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.