നെയ്യാറ്റിൻകര: പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമാണം ഏറ്റെടുക്കും. ഈ വർഷത്തെ ബജറ്റിലാണ് പൊഴിയൂരിൽ പുതിയ തുറമുഖം നിർമാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 343 കോടിയാണ് പദ്ധതിയുടെ പ്രതീക്ഷിത അടങ്കൽ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപപ്രദേശത്തായാണ് പുതിയ ഫിഷറീസ് തുറമുഖം നിർമിക്കുന്നത്.
ഇപ്പോൾ കൊല്ലംകോട് മുതൽ നീണ്ടകര വരെയുള്ള തീരങ്ങളിൽ പോയി മത്സ്യബന്ധനത്തിന് പോകുന്ന പൊഴിയൂരിലെ തൊഴിലാളികളുടെ ചിരകാലാഭിലാഷം സാഷാത്കരിച്ചാണ് പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖം സർക്കാർ പ്രഖ്യാപിച്ചത്.
മത്സ്യബന്ധന തുറമുഖം നിർമാണ ഭാഗമായി ബീച്ച് ക്രോസ് സെക്ഷൻ, ഷോർ ലൈൻ സർവേ എന്നിവ നടത്തി. മൺസൂൺ സമയത്തും മുമ്പും ശേഷവും ഉള്ള തിരമാലകളുടെ ഒരുവർഷം നീണ്ട വിവരശേഖരണം പൂർത്തിയായി. ട്രോപ്പോഗ്രാഫിക് സർവേയും പൂർത്തീകരിച്ചു. ഇവ ഉൾപ്പെടുത്തിയുള്ള ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയാറാക്കി. ഇതിനു ശേഷമാണ് നിർമാണഘട്ടത്തിലേക്ക് കടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.